ഗസ്സ സിറ്റി: റോഡരികിൽ നമസ്കരിക്കുകയായിരുന്ന ഫലസ്തീൻ യുവാവിനുമേൽ വാഹനം ഇടിച്ചുകയറ്റി ഇസ്രായേലി കുടിയേറ്റക്കാരനായ റിസർവ് സൈനികൻ. ആക്രമണത്തിൽ ഫലസ്തീൻ യുവാവിന്‍റെ ഇരുകാലുകൾക്കും പരിക്കേറ്റു.
അധിനിവേശ വെസ്റ്റ് ബാങ്കിലെ റോഡരികിലാണ് സംഭവം. റാമല്ല നഗരത്തിന് വടക്കുള്ള ദെയ്ർ ജരീർ ഗ്രാമത്തിന് സമീപം നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇന്നലെയാണ് ഫലസ്തീൻ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. നമസ്കരിക്കുകയായിരുന്ന ഫലസ്തീൻ യുവാവിന് മുകളിലൂടെ തോക്കുധാരിയായ ഇസ്രായേലി കുടിയേറ്റക്കാരൻ ചെറു ആൾ ടെറൈൻ വാഹനം (എ.ടി.വി) ഇടിച്ചുകയറ്റുകയായിരുന്നു. തുടർന്ന് വാഹനത്തിൽനിന്ന് ഇറങ്ങിയ അക്രമി, ഇവിടം വിട്ടുപോകണമെന്ന് ഫലസ്തീൻ യുവാവിനോട് ആക്രോശിക്കുകയും ചെയ്തു.
അക്രമി ഗ്രാമത്തിന് സമീപം ഔട്ട്‌പോസ്റ്റ് സ്ഥാപിച്ച് സമീപത്തെ റോഡുകൾ തടസ്സപ്പെടുത്തി ഫലസ്തീനികളെ സ്ഥിരമായി ശല്യപ്പെടുത്താറുണ്ടെന്ന് റിപ്പോർട്ടുണ്ട്.
അക്രമം നടത്തിയയാൾ ഇസ്രായേലി റിസർവ് സൈനികനാണെന്ന് ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. എന്നാൽ, സംഭവത്തിൽ ഇതുവരെ അറസ്റ്റൊന്നും ഉണ്ടായിട്ടില്ല. ഇയാൾ മുമ്പ് സിവിലിയൻ വസ്ത്രം ധരിച്ച് ഫലസ്തീൻ ഗ്രാമത്തിനുള്ളിൽ കയറി വെടിവെപ്പ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.