വാഷിങ്ടൺ: യുക്രെയ്നിൽ കരാറിൽ എത്തുന്നതിന് മുമ്പ് വ്ലാഡമിർ പുടിനുമായി ചർച്ചക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്ൻ-റഷ്യ യുദ്ധം അഞ്ചാം വർഷത്തിലേക്ക് കടക്കുന്നതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം. നമ്മൾ ഒരു കരാറിൽ ഏർപ്പെടാൻ പോവുകയാണോയെന്ന കാര്യത്തിൽ ആദ്യം തീരുമാനമുണ്ടാകട്ടെ. അതിന് ശേഷം മതി ചർച്ച. ഞാൻ എന്റെ സമയം പാഴാക്കാനില്ലെന്ന് ട്രംപ് പറഞ്ഞു.
കിയവ്: യുക്രെയ്നിൽ റഷ്യ നടത്തിയ ആക്രമണത്തിൽ നാലുപേർ മരിച്ചു. ശനിയാഴ്ച അർധരാത്രി മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം. 16 പേർക്ക് പരിക്കേറ്റു.
യുക്രെയ്ന് പ്രസിഡന്റ് വ്ലാദിമർ സെലന്‍സ്കി യൂറോപ്യന്‍ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്കു പിന്നാലെയായിരുന്നു ആക്രമണം. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകർന്നു. റഷ്യ തൊടുത്ത ഒമ്പത് മിസൈലുകളിൽ നാലെണ്ണവും 62 ഡ്രോണുകളിൽ 50 എണ്ണവും തകർത്തയതായി യുക്രെയ്ന് വ്യോമസേന അറിയിച്ചു.
അതേസമയം 121 യുക്രെയ്ൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ‍്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. റഷ‍്യന്‍ ആക്രമണം ശക്തമാകുന്ന സാഹചര്യത്തിൽ കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ യുക്രെയ്നിന് നൽകണമെന്ന് പ്രസിഡന്റ് വ്ലാദിമർ സെലന്‍സ്കി ആവശ്യപ്പെട്ടു.
അമേരിക്കയും യൂറോപ്പും ജി സെവന് രാജ്യങ്ങളും ഇത് പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.