കിയവ്: റഷ്യയെ വെല്ലുവിളിച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി പുതിയ വിഡിയോ പുറത്തുവിട്ടു. ബൻഗോവയിൽനിന്നാണ് വിഡിയോ ചിത്രീകരിച്ചത്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരും പ്രസിഡന്റിന്റെ കൂടെയുണ്ട്.
'താൻ കിയവിൽ തന്നെയുണ്ട്. ബങ്കറിലേക്ക് മാറി എന്നത് റഷ്യയുടെ വ്യാജ പ്രചാരണമാണ്. യുക്രെയ്ന്റെ സ്വാതന്ത്ര്യത്തിനായി പൊരുതും. ഞാൻ രാജ്യം വിട്ടുപോകില്ല. അവസാനം വരെ പോരാടും' -സെലൻസ്കി വിഡിയോയിൽ പറയുന്നു.
യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യയോട് നാറ്റോ ആവശ്യപ്പെട്ടു. അനിവാര്യമായി വന്നാൽ നടപടി സ്വീകരിക്കും. 120 പടക്കപ്പലുകളും 30 യുദ്ധവിമാനങ്ങളും സജ്ജമാണ്. റഷ്യ ഭാവിയിൽ വില നൽകേണ്ടി വരുമെന്നും നാറ്റോ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.