ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചു

പ്യോങ്യാങ്: അന്താരാഷ്ട്ര വിലക്കുകൾ വകവെക്കാ​തെ ഉത്തര​കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചതായി ദക്ഷിണകൊറിയ. യു.എസും ദക്ഷിണകൊറിയയും സംയുക്തസൈനികാഭ്യാസം പൂർത്തിയാകുന്നതിനു പിന്നാലെയാണ് ഉത്തരകൊറിയയുടെ പ്രകോപനം. സാമ്പത്തിക പ്രതിസന്ധിയിൽ വലയുമ്പോഴും ഉത്തരകൊറിയ ആയുധങ്ങൾ വികസിപ്പിക്കുന്നത് തുടരുകയാണ്. പ്യോങ്യാങ്ങിലെ സുനാൻ മേഖലയിൽ നിന്ന് ജപ്പാൻ കടലിലേക്ക് എട്ട് ഹസ്വദൂര ബാലിസ്റ്റിക് മിസൈുകളാണ് പരീക്ഷിച്ചതെന്ന് ദക്ഷിണകൊറിയ വ്യക്തമാക്കി. ഞായറാഴ്ച പുലർച്ചെയായിരുന്നു പരീക്ഷണമെന്നും ദക്ഷിണകൊറിയൻ സൈന്യം പറഞ്ഞു. കൂടുതൽ വിക്ഷേപണങ്ങൾ നടക്കുന്നുണ്ടോ എന്നറിയാൻ ദക്ഷിണകൊറിയൻ സൈന്യം നിരീക്ഷണം തുടരുകയാണ്. വിവിധയിടങ്ങളിൽ നിന്നാണ് പരീക്ഷണം നടന്നതെന്ന് ജപ്പാൻ പറഞ്ഞു. യൂൻ സോക് യോൽ പ്രസിഡന്റായി അധികാരമേറ്റെടുത്ത ശേഷം ആദ്യമായാണ് ദക്ഷിണകൊറിയയും യു.എസും തമ്മിൽ ആദ്യമായാണ് സംയുക്ത സൈനികാഭ്യാസം നടത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനികാഭ്യാസത്തെ ഉത്തരകൊറിയ ശക്തമായി എതിർക്കാറുണ്ട്. അധിനിവേശത്തിന്റെ പരിശീലനമാണിതെന്നാണ് ഉത്തരകൊറിയയുടെ ആരോപണം.   

Tags:    
News Summary - North Korea launched multiple ballistic missiles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.