സിവിൽ, ക്രിമിനൽ കേസുകൾ കാരണം പണമില്ല: പ്രചാരണത്തിന് ഫണ്ടില്ലാതെ വലഞ്ഞ് ട്രംപ്


വാഷിങ്ടൺ: ഡൊണാൾഡ് ട്രംപും അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ പാർട്ടിയും 2024ലെ അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനു വേണ്ടിയുള്ള പണം കണ്ടെത്തുന്നതിൽ വൻ പ്രതിസന്ധി നേരിടുന്നു​​വെന്ന് റിപ്പോർട്ട്. ട്രംപിന്റെ സിവിൽ, ക്രിമിനൽ കേസുകൾക്കായുള്ള ചെലവുകൾ കാരണമാണ് ധനസമാഹരണത്തിൽ പോരായ്മ സംഭവിക്കുന്നത് എന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 2023ൽ ട്രംപിൻ്റെ തെരഞ്ഞെടുപ്പ് ഫണ്ടിന്റെ 23 ശതമാനവും നിയമനടപടികളുടെ ഫീസിനത്തിലേക്കാണ് പോയത്. അത് ഈ വർഷം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജനുവരി അവസാനത്തെ കണക്കു പ്രകാരം നിലവിലെ പ്രസിഡന്റ് ബൈഡന്റെ പ്രചാരണത്തിന് വേണ്ടി 56 മില്യൺ ഡോളർ പ്രചാരണത്തിനായി ചെലവഴിക്കാൻ ഉണ്ടായിരുന്നുവെങ്കിൽ ട്രംപിന്റെ കെവശം 30.5 മില്യൺ ഡോളറായിരുന്നു ഉണ്ടായിരുന്നത്. ബൈഡന്റെ പ്രചാരണത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റിക്ക് ബാങ്കിൽ നീക്കിയിരിപ്പായി 24 മില്യൻ ഡോളറും റിപ്പബ്ലിക്കൻ പാർട്ടി നാഷണൽ കമ്മിറ്റിയുടെ കൈവശം 8.7 മില്യൻ ഡോളറുമായിരുന്നുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

2023 നവംബറിൽ ബൈഡനും കൂട്ടർക്കും 1,72,000 വ്യക്തികൾ സംഭാവന നൽകുന്നവർ ആയി ഉണ്ടായിരുന്നു. അതേസമയം ട്രംപിനെ സാമ്പത്തികമായി പിന്തുണക്കാൻ 1,43,000 പേരാണ് ഉണ്ടായിരുന്നത്. തനിക്ക് വേണ്ടി പണം സ്വരൂപിക്കാൻ അദ്ദേഹം സഹപ്രവർത്തകരോട് ആവശ്യപ്പെട്ടതായും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

Tags:    
News Summary - No money due to civil and criminal lawsuits: Trump running out of campaign funds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.