മൂന്നാഴ്ച കഴിഞ്ഞ് സുനാമി ദുരന്തം ഉണ്ടാകുമെന്ന് പ്രവചനം; വിമാന യാത്രികരുടെ എണ്ണം 83 ശതമാനം കുറഞ്ഞെന്ന് ജപ്പാനിലെ വിമാനക്കമ്പനികൾ

ജപ്പാനിലെ ജ്യോതിഷിയായ റിയോ തത്സുകിയുടെ പ്രവചനത്തിൽ വിശ്വസിച്ച് ഫ്ളൈറ്റ് യാത്രികരുടെ എണ്ണത്തിൽ 83 ശതമാനം കുറവുണ്ടായെന്ന് വിമാനക്കമ്പനികൾ. 'ന്യൂ ബാബ വാങ്ക' എന്നറിയപ്പെടുന്ന ഇവരുടെ പ്രവചനത്തിൽ വലിയ ആശങ്കയാണ് ജപ്പാനിലും ഏഷ്യയുടെ പല ഭാഗങ്ങളിലും ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ഹോങ്കോങ്ങിൽ നിന്നും ജപ്പാനിലേക്കുള്ള ജൂൺ ജൂലൈ മാസങ്ങളിലെ ഫ്ലൈറ്റ് ബുക്കിങ്ങിലാണ് ഇടിവുണ്ടായിരിക്കുന്നത്. കോവിഡ് 19 മഹാമാരി ഉണ്ടാകുമെന്ന് ഇവർ നേരത്തെ പ്രവചിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ജപ്പാനും ഫിലിപ്പീൻസീനുമിടയിലെ കടലിന്‍റെ അടിത്തട്ടിൽ രൂപം കൊളളുന്ന വിള്ളൽ വലിയ തിരമാലകളുടെ രൂപത്തിൽ തീരത്ത് ആഞ്ഞടിക്കും എന്നാണ് പ്രവചനം.

തുടർന്ന് ഹോങ്കോങ് എയർലൈൻസ് വടക്കൻ ജാപാനീസ് നഗരങ്ങളായ കഗോഷിമ, കുമനോട്ടോ എന്നീ നഗരങ്ങളിലേക്കുള്ള ഫ്ലൈറ്റ് സർവീസുകളിൽ പലതും റദ്ദാക്കി. സുനാമി പ്രവചനത്തിൽ ഭയന്ന് ആളുകൾ വൻതോതിൽ ബുക്കിങ് പിൻവലിച്ചതോടെയാണിത്.

പ്രവചന ദിനം അടുക്കുന്നതോടെ ഹോങ്കോങ്ങിൽ നിന്നുമുള്ള വിമാന യാത്രകളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50 ശതമാനത്തോളം കുറവുവന്നതായി ബ്ലൂംബർഗ് ഇന്‍റലിജൻസ് പറഞ്ഞു. ആഭ്യന്തര സർവീസുകളായ ബോയിങ് എയർക്രാഫ്റ്റുകളിൽ 15 മുതൽ 20 ശതമാനം വരെ കുറവാണ് അനുഭവപ്പെടുന്നത്.

എന്നാൽ ഇത്തരം പ്രവചനങ്ങളെല്ലാം ജനം തള്ളിക്കളയുമെന്നും ജപ്പാൻ സന്ദർശകരുടെ ഇഷ്ടവിനോദകേന്ദ്രമായിരിക്കുമെന്നും മിയാഗി ഗവർണർ യോഷിഹിരോ മുറായ് അഭിപ്രായപ്പെട്ടു. 

Tags:    
News Summary - 'New Baba Vanga' Predicted A Major Disaster In Next 3 Weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.