തെൽ അവീവ്: ഇറാനുമായുള്ള ആണവ ചർച്ചയിൽ കൂടുതൽ വിഷയങ്ങൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് സമ്മർദം ചെലുത്താൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ച നടത്താൻ യു.എസിലേക്ക്.
ട്രംപിന്റെ മരുമകനും മിഡിൽ ഈസ്റ്റ് ഉപദേഷ്ടാവുമായ ജാരെദ് കുഷ്‌നറും ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും ജറൂസലമിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി രണ്ടാഴ്ച കഴിഞ്ഞാണ് നെതന്യാഹുവിന്റെ സന്ദർശനം.
വെള്ളിയാഴ്ച യു.എസ് പ്രതിനിധികൾ ഇറാൻ വിദേശകാര്യ മന്ത്രിയുമായി ഒമാനിൽ ചർച്ച നടത്തിയിരുന്നു. യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കുക, ബാലിസ്റ്റിക് മിസൈൽ പദ്ധതി പിൻവലിക്കുക, തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധം വിച്ഛേദിക്കുക തുടങ്ങിയവയാണ് ഇസ്രായേൽ ഇറാനോട് ഏറെനാളായി ആവശ്യപ്പെട്ടിരുന്നത്.
ഉപരോധത്തിൽ ഇളവ് വരുത്തുന്നതിനു പകരം ആണവ പദ്ധതിയിൽ ചില വ്യവസ്ഥകൾ മാത്രമേ അംഗീകരിക്കൂ എന്നാണ് ഇറാൻ നിലപാട്. ഇറാനെതിരെ കൂടുതൽ സൈനിക നടപടിക്കുള്ള സാധ്യതയും ചർച്ചകളിൽ ഉയർന്നേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.