നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുകിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്
ന്യൂയോർക്കിൽ നടന്ന റാലി
സോനം വാങ്ചുകിന് ഐക്യദാർഢ്യം: ന്യൂയോർക്, ലണ്ടൻ നഗരങ്ങളിൽ റാലി
വാഷിങ്ടൺ: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ന്യൂയോർക്കിലും സാൻ ജോസിലും റാലി. യു.എസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ പ്രവർത്തകരാണ് ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയത്.
‘ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്സ്’ എന്ന സംഘടനയുടെ ആക്ടിവിസ്റ്റുകൾ തിങ്കളാഴ്ച വൈകീട്ട് ന്യൂയോർക് സിറ്റിയിലെ യൂനിയൻ സ്ക്വയറിലെ മഹാത്മാഗാന്ധിയുടെ പ്രതിമക്കരികിലും സാൻ ജോസിലും ഒത്തുകൂടുകയും വാങ്ചുകിനെ പിന്തുണക്കുന്ന മുദ്രാവാക്യങ്ങളുള്ള പ്ലക്കാർഡുകൾ ഏന്തുകയും ചെയ്തു. കേന്ദ്രസർക്കാറിനെതിരെ മുദ്രാവാക്യം വിളിച്ച ആക്ടിവിസ്റ്റുകൾ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടുകയും ചെയ്തു.
ലണ്ടനിലെ ഇന്ത്യൻ ഹൈകമീഷന് പുറത്തും ഡബ്ലിനിലെ ഇന്ത്യൻ എംബസിക്ക് പുറത്തും സമാനമായ ഐക്യദാർഢ്യ പ്രകടനങ്ങൾ നടന്നതായി ‘ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്സ്’ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.