നേപ്പാളിൽ ദു​െബയെ പ്രധാനമന്ത്രിയായി നിയമിക്കാൻ സുപ്രീംകോടതി ഉത്തരവ്​; ശർമ ഒലിക്ക്​ വൻ തിരിച്ചടി

കാഠ്​മണ്ഡു: നേപ്പാൾ കോൺഗ്രസ്​ നേതാവ്​ ​ഷേർ ബഹാദൂർ ദു ബെയെ ഉടൻ പ്രധാനമന്ത്രിയായി നിയമിക്കാൻ പ്രസിഡൻറ്​ ബിദ്യ ദേവി ബണ്ഡാരിക്ക്​ നിർദേശം നൽകി സുപ്രീംകോടതി. പിരിച്ചുവിട്ട പാർലമെൻറ്​ പുനഃസ്​ഥാപിക്കാനും കോടതി ഉത്തരവിട്ടു.

ചീഫ്​ ജസ്​റ്റിസ്​ ചോലേന്ദ്ര ശുംശർ റാണ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചി​​േൻറതാണ്​ വിധി. പ്രധാനമന്ത്രി കെ.പി. ​ശർമ ഒലിയുടെ നിർദേശപ്രകാരം ​പ്രസിഡൻറ്​ പാർലമെൻറ്​ പിരിച്ചുവിട്ടത്​ ഭരണഘടന വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. പാർലമെൻറ്​ പിരിച്ചുവിട്ട്​ വീണ്ടും തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ച ഒലിക്ക്​ വലിയ തിരിച്ചടിയാണ്​ കോടതി വിധി. ദുബെ മുമ്പ്​ നാലുതവണ നേപ്പാൾ പ്രധാനമന്ത്രിപദം വഹിച്ചിട്ടുണ്ട്​. ജൂലൈ 18നകം പാർലമെൻറ്​ സമ്മേളനം വിളിച്ചുചേർക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്​.

ഇക്കഴിഞ്ഞ മേയ്​ 22നും ഡിസംബർ 20നുമായിരുന്നു അഞ്ചുമാസത്തിനിടെ രണ്ടുതവണയായി​ പ്രസിഡൻറ്​ പാർലമെൻറ്​ പിരിച്ചുവിട്ടത്​. വരുന്ന നവംബർ 12നും 19നും തെരഞ്ഞെടുപ്പ്​ നടത്താനാണ്​ ഒലിയുടെ തീരുമാനം.

Tags:    
News Summary - Nepal SC asks President to appoint Congress leader Sher Bahadur Deuba as PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.