വാഷിങ്ടൺ: ഇന്ത്യൻ വംശജ നീര ടണ്ടനെ യു.എസ് പ്രസിഡൻറ് ജോ ബൈഡന്റെ വൈറ്റ്ഹൗസ് ഉപദേഷ്ടാവായി നിയമിച്ചു. നിലവിൽ നയരൂപവത്കരണ സ്ഥാപനമായ സെൻറര്‍ ഫോര്‍ അമേരിക്കന്‍ പ്രോഗ്രസിെൻറ (സി.എ.പി) മേധാവിയാണ്. തിങ്കളാഴ്ച നീര ടണ്ടൻ വൈറ്റ്ഹൗസ് ടീമിനൊപ്പം ചേരും.
നേരത്തേ, വൈറ്റ് ഹൗസ് ഓഫിസ് ഓഫ് മാനേജ്മെൻറ് ആൻഡ് ബജറ്റിെൻറ ഡയറക്ടർ സ്ഥാനത്തേക്ക് 50 കാരിയായ നീര നാമനിർദേശം സമർപ്പിച്ചിരുന്നു. എന്നാൽ, ജനപ്രതിനിധികൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ മുമ്പ് നടത്തിയ പോസ്റ്റുകളിൽ വിവാദമുണ്ടായതോടെ ടണ്ടന് വിനയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.