Posted On
date_range Updated On
date_range യുക്രെയ്ൻ ആക്രമണം: റഷ്യൻ അധിനിവേശ മേഖലയിൽ 24 മരണം
മോസ്കോ: റഷ്യ പിടിച്ചടക്കിയ ഖെഴ്സൺ മേഖലയിൽ യുക്രെയ്ൻ ഡ്രോണുകൾ ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 50ലേറെ പേർക്ക് പരിക്കേറ്റു. കഫേയിലും ഹോട്ടലിലുമാണ് ബുധനാഴ്ച രാത്രി ആക്രമണമുണ്ടായത്.
ജനം പുതുവത്സരാഘോഷം നടത്തുമ്പോഴാണ് സംഭവമെന്ന് ഗവർണർ േവ്ലാദിമിർ സാൽദോ പറഞ്ഞു. റഷ്യൻ പ്രതിരോധ സംവിധാനങ്ങൾ 168 യുക്രെയ്ൻ ഡ്രോണുകൾ തകർത്തു.
ഡ്രോൺ ആക്രമണ ഭീഷണിയുള്ളതിനാൽ ദക്ഷിണ, മധ്യ റഷ്യയിലെ നിരവധി വിമാനത്താവളങ്ങൾ മണിക്കൂറുകൾ അടച്ചിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.