ഗസ്സയിലെ കുട്ടികളുടെ ദുരവസ്ഥ കണ്ട് കണ്ണുനീർ വാർത്ത് ജാക്കി ചാൻ

സ്സയിലെ കുട്ടികൾ നേരിടുന്ന കഠിന യാഥാർഥ്യങ്ങൾ ചിത്രീകരിക്കുന്ന വിഡിയോ കണ്ട് കണ്ണുനീർ വാർത്ത് ഹോളിവുഡ് നടനും ആയോധനകല താരവുമായ ജാക്കി ചാൻ. വിഡിയോയിൽ ഒരു കുട്ടി ചോദിക്കുന്നു. ‘നീ വലുതാകുമ്പോൾ എന്തു ചെയ്യും? ഇവിടുത്തെ കുട്ടികൾ ഒരിക്കലും വളരില്ല’. എന്ന ലളിതവും എന്നാൽ ഹൃദയഭേദകവുമായ മറുപടി കേട്ടപ്പോൾ തന്റെ കണ്ണുകളിൽനിന്ന് കണ്ണുനീർ ചാടിയതായും മേഖലയിലെ കുട്ടികൾ അനുഭവിക്കുന്ന ദൈനംദിന കഷ്ടപ്പാടുകൾ അതെന്നെ ഓർമിപ്പിച്ചതായും ജാക്കി ചാൻ പറഞ്ഞു. 

കുട്ടിയുടെ വാക്കുകൾ തന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചുവെന്നും സഹാനുഭൂതിയും ദുഃഖവും ഉണർത്തിയെന്നും നടൻ പറഞ്ഞു. ഗസ്സയിലെ കുട്ടികളുടെ അവകാശങ്ങളെയും അവരുടെ സംരക്ഷണത്തെയും കുറിച്ച് അവബോധം വളർത്താൻ ലോകമെമ്പാടുമുള്ള ആളുകളോട് അദ്ദേഹം അഭ്യർഥിച്ചു.

മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ടുകളും ചിത്രങ്ങളും ചേർന്ന് പുറത്തിറക്കിയ വിഡിയോ, ഗസ്സയിലെ കുട്ടികളുടെ ദൈനംദിന പോരാട്ടങ്ങളും അവരുടെ ജീവിതത്തിൽ തുടരുന്ന സംഘർഷങ്ങൾ ചെലുത്തുന്ന സ്വാധീനവും എടുത്തുകാണിക്കുന്നു. ജാക്കി ചാന്റെ വൈകാരിക പ്രതികരണം സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചക്ക് കാരണമായി. ഇത് ഗസ്സയിലെ മാനുഷിക പ്രതിസന്ധിയിലേക്ക് ആഗോള ശ്രദ്ധ ആകർഷിച്ചു. 

Tags:    
News Summary - Jackie Chan breaks moved to tears after seeing the plight of children in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.