യൂറോപ്യൻ യൂനിയനെ പിരിച്ചുവിടണമെന്ന് മസ്ക്; പ്രസ്താവന ‘എക്‌സിന്’ 140 മില്യൻ ഡോളർ പിഴ ചുമത്തിയതിയതിനു പിന്നാലെ

വാഷിങ്ടൺ: തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സി’ന് 140 മില്യൻ ഡോളർ പിഴ ചുമത്തിയതിനു പിന്നാലെ യൂറോപ്യൻ യൂനിയനെ നിശിതമായി വിമർശിച്ച്  ഇലോൺ മസ്‌ക്.  ഇ.യുവിന്റെ കർശനമായ ഉള്ളടക്ക-സുതാര്യത നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് പിഴ ചുമത്തിയത്.

ഇ.യു നിർത്തലാക്കണമെന്നും സർക്കാറുകൾക്ക് അവരുടെ ജനങ്ങളുടെ താൽപര്യങ്ങളെ യഥാർഥത്തിൽ പ്രതിനിധീകരിക്കാൻ കഴിയുന്നതിന് പരമാധികാരം വ്യക്തിഗത രാജ്യങ്ങൾക്ക് തിരികെ നൽകണമെന്നും മസ്‌ക് വാദിച്ചു. അതുവഴി സർക്കാറുകൾക്ക് അവരുടെ ജനങ്ങളെ നന്നായി പ്രതിനിധാനം ചെയ്യാൻ കഴിയുമെന്നും അദ്ദേഹം ‘എക്സിൽ’ എഴുതി.  27 രാഷ്ട്രങ്ങൾ അടങ്ങിയ ഇ.യു ബ്ലോക്കിന്റെ ഡിജിറ്റൽ സേവന നിയമത്തെച്ചൊല്ലി ‘എക്സും’ യൂറോപ്യൻ റെഗുലേറ്റർമാരും തമ്മിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ് മസ്കി​ന്റെ പരാമർശങ്ങൾ.

നിയമപ്രകാരമുള്ള മൂന്ന് സുതാര്യതാ ആവശ്യകതകൾ ലംഘിച്ചതിന് ഇലോൺ മസ്‌കിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിന് പിഴ ചുമത്തുകയാണെന്ന് യൂറോപ്യൻ കമീഷൻ നേരത്തെ പ്രസ്താവനയിറക്കിയിരുന്നു. പ്ലാറ്റ്‌ഫോമിന്റെ നീല ചെക്ക്‌മാർക്കുകൾ നിയമം ലംഘിച്ചത് അവയുടെ വഞ്ചനാപരമായ രൂപകൽപന മൂലമാണെന്നും ഇത് ‘എക്‌സ്’ ഉപയോക്താക്കളെ വിവിധ തട്ടിപ്പുകൾക്കും കൃത്രിമത്വത്തിനും വിധേയമാക്കാൻ സാധ്യതയുണ്ടെന്നും റെഗുലേറ്റർമാർ അഭിപ്രായപ്പെട്ടു.  ‘എക്‌സ്’ അതിന്റെ പരസ്യ ഡാറ്റാബേസിനുള്ള ചട്ടങ്ങൾ പാലിക്കുന്നതിലും അന്വേഷകർക്ക് പൊതു ഡാറ്റയിലേക്ക് ആക്‌സസ് നൽകുന്നതിലും പരാജയപ്പെട്ടതായും അവർ പറഞ്ഞു.

അപകടകരമായ ഉള്ളടക്കത്തെ ചെറുക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് അവകാശപ്പെട്ട് യൂറോപ്യൻ യൂനിയൻ കഴിഞ്ഞ വർഷം പ്ലാറ്റ്‌ഫോമിന് ഔദ്യോഗിക മുന്നറിയിപ്പ് നൽകിയിരുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെ അവരുടെ ഡിജിറ്റൽ ഇടങ്ങളുടെ സുരക്ഷക്കും സമഗ്രതക്കും കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കി നിലനിർത്താൻ ലക്ഷ്യമിട്ടുള്ള ഒരു സമഗ്രമായ നിയമനിർമ്മാണ പുസ്തകമാണ് ‘ഡിജിറ്റൽ സേവന നിയമം’.

യൂറോപ്യൻ ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനും, അവരുടെ സൈറ്റുകളിലെ ദോഷകരമോ നിയമവിരുദ്ധമോ ആയ ഉള്ളടക്കവും ഉൽപ്പന്നങ്ങളും വൃത്തിയാക്കുന്നതിനും, അവരുടെ അൽഗോരിതങ്ങൾ പ്രവർത്തിക്കുന്ന രീതിയിൽ സുതാര്യത ഉറപ്പാക്കുന്നതിനും കമ്പനികൾ മുൻകൈയെടുക്കണമെന്ന് ഇത് നിർബന്ധിക്കുന്നു. നിയമം പാലിക്കാത്ത പ്ലാറ്റ്‌ഫോമുകളിൽ കനത്ത പിഴ ചുമത്താനുള്ള അധികാരം ഉൾപ്പെടെ റെഗുലേറ്റർമാർക്ക് കൂടുതൽ എൻഫോഴ്‌സ്‌മെന്റ് അധികാരങ്ങൾ ഇത് നൽകുന്നു.

ആപ്പിൾ, മെറ്റ എന്നിവയുൾപ്പെടെപ്രധാന ടെക്‌നോളജി കമ്പനികൾക്ക് ഡിജിറ്റൽ മാർക്കറ്റ് ആക്ട് പാലിക്കുന്നതിനായി ഈ വർഷം യൂറോപ്യൻ യൂനിയൻ റെഗുലേറ്റർമാർ പിഴ ചുമത്തി. നിയമപ്രകാരം ഈ കമ്പനികളോട് സംയുക്തമായി 797 മില്യൺ ഡോളർ നൽകാൻ ആവശ്യപ്പെട്ടതായി സി.എൻ?എൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.  

Tags:    
News Summary - Musk calls for dissolution of European Union; statement after Exxon fined $140 million

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.