ബൈഡന്റെ കുടുംബവീട്ടിൽ നടത്തിയ പരിശോധനയിൽ ആറ് രഹസ്യ രേഖകൾ കൂടി കണ്ടെത്തി

വാഷിങ്ടൺ: ഡെലവെയറിലെ ജോ ​ബൈഡന്റെ കുടുംബവീട്ടിൽ നടത്തിയ പരിശോധനയിൽ ആറ് രഹസ്യ രേഖകൾ കൂടി കണ്ടെത്തി. യു.എസ് നീതിന്യായ വകുപ്പിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് രഹസ്യ രേഖകൾ കണ്ടെത്തിയതെന്ന് ബൈഡന്റെ അഭിഭാഷകൻ പറഞ്ഞു.

2024ലെ തെരഞ്ഞെടുപ്പിൽ ബൈഡൻ വീണ്ടും മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പുതിയ കണ്ടെത്തൽ ബൈഡന് തിരിച്ചിടയാകുമെന്നാണ് വിലയിരുത്തൽ.

പിടിച്ചെടുത്ത രേഖകളി​ൽ ചിലത് ബൈഡൻ സെനറ്ററായിരുന്നപ്പോഴും വൈസ് പ്രസിഡന്റായിരുന്നപ്പോഴുമുള്ള കാലത്തേതാണെന്ന് അഭിഭാഷകൻ അറിയിച്ചു. രേഖകൾ ജസ്റ്റിസ് ഡിപാർട്മെന്റിനും പ്രസിഡന്റിന്റെ രേഖകൾ കൈകാര്യം ചെയ്യുന്ന നാഷനൽ ആർക്കൈവ്സിനും കൈമാറിയതായി വൈറ്റ്ഹൗസ് അറിയിച്ചു.

Tags:    
News Summary - More classified documents found at biden's family home, says his lawyer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.