യു.എസിൽ രണ്ടാമത്തെ കോവിഡ്​ വാക്​സിന്​ അംഗീകാരം

വാഷിങ്​ടൺ: യു.എസിൽ രണ്ടാമത്തെ കോവിഡ്​ വാക്​സിന്​ അംഗീകാരം നൽകി. മോഡേണ വാക്​സിനാണ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ അംഗീകാരം നൽകിയത്​. യു.എസ്​ ഏജൻസി കഴിഞ്ഞ ദിവസം വാക്​സിൻ സുരക്ഷിതമാണെന്ന്​ അറിയിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ വാക്​സിൻ അംഗീകരിച്ച വിവരം ട്രംപ്​ ട്വിറ്ററിലൂടെ അറിയിച്ചത്​.

മോഡേണ വാക്​സിന്​ അംഗീകാരം നൽകി. ഉടൻ തന്നെ വിതരണം ആരംഭിക്കുമെന്ന്​ ട്രംപ്​ ട്വിറ്ററിൽ കുറിച്ചു. എത്രയും പെ​ട്ടെന്ന്​ വാക്​സിന്​ അംഗീകാരം നൽകണമെന്ന്​ വിദഗ്​ധ സമിതി കഴിഞ്ഞ ദിവസം ട്രംപ്​ ഭരണകൂടത്തോട്​ നിർദേശിച്ചിരുന്നു.

രണ്ടാമത്തെ കോവിഡ്​ വാക്​സിനാണ്​ യു.എസിൽ അംഗീകാരം ലഭിക്കുന്നത്​. നേരത്തെ ​ഫൈസറിൻെറ കോവിഡ്​ വാക്​സിന്​ യു.എസിൽ അംഗീകാരം നൽകിയിരുന്നു. യു.എസ്​ കമ്പനിയായ ഫൈസറും ജർമ്മൻ കമ്പനിയായ ​ബയോടെകും ചേർന്നാണ്​ വാക്​സിൻ വികസിപ്പിച്ചത്​.  

Tags:    
News Summary - Moderna’s Covid-19 vaccine ‘overwhelmingly approved’, distribution to start soon, says US President Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.