ഗ്രീസിൽ മിറ്റ്സോടാകിസ് വീണ്ടും പ്രധാനമന്ത്രി

ഏതൻസ്: ഗ്രീസിൽ തുടർച്ചയായ രണ്ടാം തവണയും അധികാരത്തിലെത്തി കിരിയാകോസ് മിറ്റ്സോടാകിസ്. 300 അംഗ പാർലമെന്റിൽ 158 സീറ്റ് നേടിയാണ് ന്യൂ ഡെമോക്രസി കക്ഷി അധികാരം നിലനിർത്തിയത്. 2015-2019ൽ രാജ്യം ഭരിച്ച ഇടതുകക്ഷിയായ സിറിസ 48 സീറ്റിലൊതുങ്ങി.

2019 മുതൽ മിറ്റ്സോടാകിസ് പ്രധാനമന്ത്രിയാണ്. ഇടക്കാലത്ത് താത്കാലിക പ്രധാനമന്ത്രി വന്നെങ്കിലും മേയ് 21ന് നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചില്ല. ആഴ്ചകൾക്കിടെ വീണ്ടും നടന്ന തെരഞ്ഞെടുപ്പിലാണ് കേവല ഭൂരിപക്ഷം പിടിച്ചത്.

Tags:    
News Summary - Mitsotakis back as Greek premier after election landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.