മിസിസിപ്പി: സ്കൂൾ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ ബോധരഹിതയായപ്പോൾ മനസ്സാന്നിധ്യം കൈവിടാതെ ഹൈവേയിൽ സ്കൂൾ ബസ് സുരക്ഷിതാമക്കി നിർത്തി വിദ്യാർഥികൾ. വൻ അപകടമാണ് സ്കൂളിലെകുട്ടികളുടെ അവരോചിത ഇടപെടലിലൂടെ തെന്നിമാറിയത്. മാത്രമല്ല, ബോധരഹിതയായി ഡ്രൈവർക്ക് പ്രഥമ ശുശ്രൂഷനൽകാനും വിദ്യാര്‍ഥികൾ മറന്നില്ല. മിസിസിപ്പിയിലെ ഹാൻകോക്ക് കൗണ്ടി മിഡിൽ സ്കൂളിലെ വിദ്യാർഥികളാണ് ഈ മിടുക്കൻമാർ.
ബുധനാഴ്ച കിൽനിലെ മിസിസിപ്പി കമ്മ്യൂണിറ്റിയിലെ ഹാൻകോക്ക് മിഡിൽ സ്കൂളിൽ നിന്ന് ബസ് പുറപ്പെട്ടപ്പോഴാണ് ഡ്രൈവർ ലിയ ടെയ്‌ലറിന് ആസ്ത്മ ബാധിച്ച് ബോധം നഷ്ടപ്പെട്ടത്. ബസ് നിയന്ത്രണം വിടുന്നത് ശ്രദ്ധയിൽപ്പെട്ട ആറാം ക്ലാസ് വിദ്യാർഥി ജാക്‌സൺ കാസ്‌നേവ് (12) പെട്ടന്ന് ബസ്സിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. "എന്റെ വികാരങ്ങൾ പ്രകടിപ്പിക്കാൻ സമയമില്ലായിരുന്നു, ആർക്കും പരിക്കേൽക്കില്ലെന്ന് ഉറപ്പാക്കാൻ ഞാൻ ആഗ്രഹിച്ചു." കാസ്‌നേവ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
ബുധനാഴ്ച വൈകീട്ട് സ്കൂളിൽനിന്ന് 40-ഓളം കുട്ടികളുമായി പോവുകയായിരുന്നു ഡ്രൈവർ ലിയ ടെയ്‌ലർ. പെട്ടെന്ന് ലിയ ടെയ്‌ലറിന് ആസ്‌മ കടുത്തു. മരുന്നെടുക്കും മുൻപേ ബോധംമറഞ്ഞു. നിയന്ത്രണം വിട്ട ബസ് റോഡിൽനിന്ന് തെന്നിമാറാൻ തുടങ്ങി.
ഡ്രൈവറുടെ തൊട്ടുപിന്നിലിരുന്ന ജാക്സൺ കസ്നേവ് ഇതുശ്രദ്ധിച്ചു. ജാക്സൺ ഉടൻ സ്റ്റിയറിങ് പിടിച്ചുനിയന്ത്രിച്ചു. പക്ഷേ ബസ്സിന് വേഗത കൂടുകയായിരുന്നു. ഉടൻ കൂട്ടാകാരനായ പന്ത്രണ്ടുകാരൻ ഡാരിയസ് ക്ലാർക്ക് ബ്രേക്ക് ചവിട്ടി. ഇരുവരും ചേർന്ന് ബസ് സുരക്ഷിതമായി നിർത്തി. രണ്ട് വിദ്യാർഥികളും ചേർന്ന് ബസ് വേഗത കുറച്ച് മീഡിയനിലേക്ക് മാറ്റി പാർക്ക് ചെയ്യുകയായിരുന്നു. ക്ലാർക്കിന്റെ 13-കാരി സഹോദരി കെയ്‌ലീ അടിയന്തര രക്ഷാ സേനയുടെ നമ്പറിൽവിളിച്ച് സഹായം തേടി.
മറ്റുരണ്ടു വിദ്യാർഥികൾ ഡ്രൈവർക്ക് പ്രഥമശുശ്രൂഷ നൽകി. മറ്റൊരു വിദ്യാർഥി ഡ്രൈവർക്കു വന്ന ഫോണെടുത്ത് സ്ഥിതിഗതികൾ അറിയിച്ചു.
15 വയസ്സുള്ള വിദ്യാർഥി ഡെസ്റ്റിനി കൊർണേലിയസാണ് ടെയ്‌ലറിന്‍റെ നെബുലൈസർ എടുത്ത് അവർക്ക് നൽകിയത്. വിദ്യാർഥികൾ അറിയിച്ച പ്രകാരം അടിയര രക്ഷാസേനയെത്തി ടെയ്‌ലറെ ആശുപത്രിയിലേക്ക് മാറ്റി. ഇവർ സുഖം പ്രാപിച്ചുവരുന്നു. വെള്ളിയാഴ്ച സ്കൂളിൽ നടന്നപരിപാടിയിൽ വിദ്യാർത്ഥികളെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.