റഷ്യൻ ആക്രമണം; യുക്രെയ്നിൽ ഏഴ് പേർ കൊല്ലപ്പെട്ടു

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ റഷ്യൻ മിസൈൽ - ഡ്രോൺ ആക്രമണത്തിൽ കുറഞ്ഞത് ഏഴ് പേർ കൊല്ലപ്പെട്ടു. അപ്പാർട്ട്മെന്റ് ബ്ലോക്കുകളും മറ്റ് കെട്ടിടങ്ങളും തകർന്നതായും ഭരണകൂടം ടെലിഗ്രാമിലൂടെ അറിയിച്ചു.

രാത്രിയിലുണ്ടായ കനത്ത ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്ന് കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു. നഗരത്തിലുടനീളം ആകെ 24 പേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ ചരിത്രപ്രധാനമായ പോഡിൽസ്കി ജില്ലയിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്. പോഡിൽസ്കി ജില്ലയിൽ മാത്രം നാല് വാസസ്ഥല കെട്ടിടങ്ങൾ തകർക്കപ്പെട്ടതായി അധികൃതർ അറിയിച്ചു.

കിഴക്കൻ ഡാർണിറ്റ്സ്കി ജില്ലയിലെ 25 നിലയുള്ള ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് രണ്ട് പേർ മരിച്ചുവെന്നും, മുകളിലത്തെ നിലകളിൽ കുടുങ്ങിക്കിടക്കുന്ന താമസക്കാരെ രക്ഷിക്കാൻ രക്ഷാസംഘങ്ങൾ ശ്രമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച റഷ്യ നടത്തിയ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടിരുന്നു. റഷ്യൻ ആക്രമണത്തെക്കുറിച്ച് നേരത്തെ തന്നെ ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

Tags:    
News Summary - Russian attack on Kyiv kills seven, hits apartments, other buildings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.