ഹെയ്​തിയിൽ യു.എസ്​ മിഷനറി സംഘത്തെയും കുടുംബാംഗങ്ങളെയും തട്ടിക്കൊണ്ടുപോയി

പോർടോപ്രിൻസ്​: ഹെയ്​തിയിൽ യു.എസ്​ ക്രിസ്​ത്യൻ മിഷനറിമാരെയും കുട്ടികളുൾപ്പെടെയുള്ള കുടുംബാംഗങ്ങളെയും സായുധസംഘം തട്ടിക്കൊണ്ടുപോയി. 17 പേരടങ്ങുന്ന സംഘത്തെയാണ്​ തട്ടിക്കൊണ്ടുപോയതെന്ന്​ യു.എസ്​ അധികൃതർ അറിയിച്ചു.

ക്രോയിക്​സ്​ദസ്​ ബൂങ്കറ്റ്​സ്​ നഗരത്തിലെ ഓർഫനേജ്​ സന്ദർശിച്ച്​ വിമാനത്താവളത്തിലേക്ക്​ മടങ്ങവെയാണ്​ സംഘത്തെ തട്ടിക്കൊണ്ടുപോയത്​. സംഭവത്തിൽഹെയ്​തി നിയമമന്ത്രാലയവും പൊലീസും പ്രതികരിച്ചിട്ടില്ല.

പൗരന്മാരുടെ സുരക്ഷ അതീവ പ്രധാനമാണെന്ന്​ യു.എസ്​ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ലോകത്ത്​ ഏറ്റവും കൂടുതൽ തട്ടിക്കൊണ്ടുപോകൽ നടക്കുന്ന രാഷ്​ട്രമാണ്​ ഹെയ്​തി. തട്ടിക്കൊണ്ടുപോയവരെ വിട്ടയക്കാൻ വൻതുകയാണ്​ മോചനദ്രവ്യമായി ആവശ്യപ്പെടുക. പ്രസിഡൻറ്​ ജൊവിനെൽ മൊയ്​സി​െൻറ വധത്തോടെ രാജ്യത്തെ സുരക്ഷ അവതാളത്തിലായിരുന്നു. ഇതു മുതലെടുത്ത്​ നിരവധി സംഘങ്ങളാണ്​ സജീവമായത്​​. ലോകത്തെ ദരിദ്ര രാജ്യങ്ങളിലൊന്നാണ്​ ഹെയ്​തി.

Tags:    
News Summary - Missionaries Affiliated With U.S. Aid Group Kidnapped in Haiti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.