സിഡ്‌നി: വെസ്‌റ്റേണ്‍ ആസ്‌ട്രേലിയയിൽ റോഡ് യാത്രക്കിടെ കാണാതായ റേഡിയോ ആക്ടിവ് പദാര്‍ഥം അടങ്ങിയ കാപ്‌സ്യൂള്‍ കണ്ടെത്തി. ഗ്രേറ്റ് നോർത്തേൺ ഹൈവേയിലെ ന്യൂമാൻ എന്ന ഖനന നഗരത്തിന് തെക്കുഭാഗത്താണ് ‘ഗുളിക’ വലുപ്പത്തിലുള്ള കാപ്സ്യൂൾ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇരുമ്പയിരിന്റെ സാന്ദ്രത അളക്കുന്നതിന് ഉപയോഗിക്കുന്ന റേഡിയോ ആക്ടിവ് ഐസോടോപ്പ് ആയ സീഷ്യം-137 അടങ്ങിയ കാപ്സ്യൂളാണ് 1400 കിലോമീറ്റർ നീണ്ട യാത്രക്കിടെ റോഡിൽ നഷ്ടപ്പെട്ടത്. ജനുവരി 12 ന് ഖനിയില്‍നിന്ന് പെര്‍ത്തിലെ റേഡിയേഷന്‍ സ്റ്റോറേജിലേക്ക് കൊണ്ടുപോവുന്ന വഴിയാണ് നഷ്ടമായത്. ജനുവരി 16 ന് കണ്ടെയ്‌നര്‍ പെര്‍ത്തില്‍ എത്തിയെങ്കിലും ജനുവരി 25 ന് തുറന്ന് നോക്കിയപ്പോഴാണ് കാപ്സ്യൂള്‍ നഷ്ടമായ വിവരം അറിഞ്ഞത്.
അർബുദത്തിനുവരെ കാരണമാകുമെന്നതിനാൽ കാണാതായത് ആശങ്കക്ക് ഇടയാക്കിയിരുന്നു. ആറ് ദിവസത്തോളം 1400 കിലോമീറ്റർ ഹൈവേയിൽ റേഡിയേഷന്‍ ഡിറ്റക്ടര്‍ ഉൾപ്പെടെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് കാപ്സ്യൂൾ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.