മൂന്ന് വർഷം മുമ്പ് കാണാതായ പൂച്ചയെ കണ്ടെത്തി; മൈക്രോചിപ്പ് തുണച്ചു

കൊളറാഡോ: മൂന്ന് വര്‍ഷം മുമ്പ് കാണാതായ പൂച്ചയെ കണ്ടെത്താന്‍ സഹായിച്ചത് മൈക്രോ ചിപ്പ്. കാനസാ സിറ്റിയിലെ വീട്ടില്‍ നിന്ന് 1077 കിലോമീറ്റർ അകലെ നിന്നാണ് പൂച്ചയെ മൂന്ന് വര്‍ഷത്തിന് ശേഷം കണ്ടെത്തിയത്. 'സരിന്‍' എന്ന പൂച്ചയില്‍ വീട്ടുകാര്‍ ഘടിപ്പിച്ച മൈക്രോചിപ്പാണ് പൂച്ചയെ കണ്ടെത്താൻ സഹായിച്ചത്. കൊളറാഡോയിലെ ഡുറാൻഗോയിലെ അനിമൽ ഷെൽറ്റർ അധികൃതർ ചിപ്പ് കണ്ടെത്തുകയും അതിലെ വിലാസത്തിൽ ബന്ധപ്പെടുകയുമായിരുന്നു.

മൈക്രോ ചിപ്പ് നിന്ന് ലഭിച്ച വിലാസം ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയായതിനാൽ അപ്ഡേഷന്‍ നടക്കാത്ത ചിപ്പായിരിക്കുമെന്നാണ് ഷെല്‍റ്റർ ജീവനക്കാര്‍ കരുതിയത്. അഞ്ച് വയസ് പ്രായമാണ് സരിനുള്ളത്. അമേരിക്കന്‍ എയര്‍ലൈന്‍സാണ് സരിനെ തിരികെ വീട്ടിലെത്തിക്കാന്‍ വഴിയൊരുക്കിയത്. സൗജന്യമായാണ് അമേരിക്കന്‍ എയര്‍ലൈന്‍സ് പൂച്ചയെ വീട്ടിലെത്തിച്ചത്.

ഇത്രയും ദൂരം പൂച്ച എങ്ങനെ എത്തിയെന്ന് വ്യക്തമല്ല. പല വണ്ടികളിൽ അറിയാതെ കയറിയോ അല്ലെങ്കില്‍ ആരെങ്കിലും പിടിച്ചുകൊണ്ടുപോയതോ ആകാമെന്ന് വീട്ടുകാർ കരുതുന്നു. പൂച്ചയെ ജീവനോടെ കിട്ടിയതിന്റെ സന്തോഷത്തിലാണ് കുടുംബം.

Tags:    
News Summary - Missing Kansas cat found in Colorado and reunited with owners after 3 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.