ലണ്ടൻ: പാലൊഴിച്ച കാപ്പി ഇഷ്ടമാണെങ്കിൽ ധൈര്യമായി കുടിച്ചോളൂ. ശരീരത്തിലെ പലതരം നീരുവെക്കൽ കുറക്കാനുള്ള ശേഷി പാലൊഴിച്ച കാപ്പിക്കുള്ളതായി ഗവേഷകർ പറയുന്നു.
കോപൻ ഹേഗൻ സർവകലാശാലയിലെ ഗവേഷകരാണ് പാൽക്കാപ്പിയിലെ പ്രോട്ടീൻ-ആന്റി ഓക്സിഡന്റ് ചേരുവകൾ പ്രതിരോധകോശങ്ങളുടെ നീർക്കെട്ടിനെതിരായ ശേഷി വർധിപ്പിക്കുന്നതായി കണ്ടെത്തിയത്. നീർക്കെട്ട് കൂട്ടുന്ന ശരീരത്തിലെ ‘ഓക്സിഡേറ്റിവ് സ്ട്രെസ്’ കുറക്കാൻ ആന്റി ഓക്സിഡന്റുകൾക്ക് സാധിക്കുമെന്നതിനാലാണ് കാപ്പി ഫലപ്രദമാകുന്നതെന്ന് പഠനം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.