ടോക്യോ: 37 വർഷംമുമ്പ് ജപ്പാനിലെ ഹൈസ്കൂൾ വിദ്യാർഥികൾ സന്ദേശമെഴുതി കുപ്പികളിലാക്കി കടലിലൊഴുക്കി. 6000 കി.മീ. അകലെ അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഹവായിയിൽ നിന്ന് ഇപ്പോൾ അതിലൊന്ന് കണ്ടെടുത്തിരിക്കുന്നു. 51ാമത്തെ കുപ്പിയാണ് ഇക്കഴിഞ്ഞ ജൂണിൽ ഹവായിയിലെ ഒമ്പതാംക്ലാസുകാരി കണ്ടെത്തിയത്.50ാമത്തെ കുപ്പി 2002ൽ ജപ്പാനിൽനിന്നുതന്നെ കണ്ടെത്തിയിരുന്നു.
പോസ്റ്റ്കാർഡ് വലുപ്പത്തിലുള്ള കടലാസിലെഴുതിയ സന്ദേശം ഇപ്പോഴും വായിക്കാൻ കഴിയും. ചോഷി ഹൈസ്കൂളിലെ നാച്വറൽ ക്ലബ് സയൻസ് വിദ്യാർഥികളാണ് 1984നും 1985നുമിടെ കടലിലെ അടിയൊഴുക്കിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 750 കുപ്പികളിൽ സന്ദേശമെഴുതി ഒഴുക്കിയത്. ഇംഗ്ലീഷ്, ജാപ്പനീസ്, പോർചുഗീസ് ഭാഷകളിലാണ് സന്ദേശമെഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.