അമേരിക്കയിലെ മൊണ്ടേറേ പാർക്കിൽ വെടിവെപ്പ്, 10 മരണം; ആക്രമണം ചൈനീസ് പുതുവത്സര പരിപാടിക്കിടെ

ലോസ് ഏഞ്ചൽസ്: അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ പുതുവത്സര ആഘോഷത്തിടെ വൻ വെടിവെപ്പ്. 10 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ലോസ് ഏഞ്ചൽസിലെ മോണ്ടെറെ പാർക്കിൽ ശനിയാഴ്ച രാത്രി പ്രാദേശിക സമയം10.22ഓടെയായിരുന്നു സംഭവം. യന്ത്രത്തോക്കുമായി വന്ന അജ്ഞാതൻ ആൾകൂട്ടത്തിന് നേരെ നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. പതിനായിരക്കണക്കിന് ആളുകൾ ആഘോഷത്തില്‍ പങ്കെടുത്തിരുന്നതായാണ് വിവരം.

രണ്ടു ദിവസമായാണ് ഇവിടെ ചൈനീസ് പുതുവത്സരാഘോഷം സംഘടിപ്പിക്കാറുള്ളത്. പ്രദേശത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണിത്. ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ 16 കിലോമീറ്റർ അകലെയുള്ള നഗരമാണ് മോണ്ടെറെ പാർക്ക്. 60000തോളം പേരാണ് ഈ നഗരത്തിൽ അധിവസിക്കുന്നത്.

Tags:    
News Summary - Mass shooting at the Chinese New Year festival in Monterey Park, near Los Angeles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.