വിവാഹ കേസ്: ഇംറാൻ ഖാന്റെ അപ്പീലിൽ വിധി 29ന്

ഇസ്‍ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി ഇംറാൻ ഖാനും ബുഷ്റ ബീബിയും തമ്മിലുള്ള വിവാഹം നിയമപരമല്ലെന്ന കേസിൽ ഇംറാൻ നൽകിയ അപ്പീലിൽ ഇസ്‍ലാമാബാദ് ജില്ല കോടതി 29ന് വിധി പറയും.

കേസിൽ ഇംറാൻ ഖാനും (71) ഭാര്യക്കും ബുഷറ ബീബിക്കും (49) വിചാരണ കോടതി ഫെബ്രുവരി മൂന്നിന് ഏഴുവർഷം തടവും അഞ്ചുലക്ഷം പാക് രൂപ പിഴയും വിധിച്ചിരുന്നു.

ഇദ്ദ കാലയളവിൽ (മറ്റൊരു വിവാഹത്തിന് മുമ്പ് അനുവർത്തിക്കേണ്ട സമയം) വിവാഹം ചെയ്തുവെന്നാണ് ബുഷറയുടെ മുൻ ഭർത്താവ് നൽകിയ കേസിലെ ആരോപണം. 

Tags:    
News Summary - Marriage case: Verdict on Imran Khan's appeal on 29

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.