ഭാര്യയുടെ പ്രസവത്തിന് സാക്ഷിയായതിനെ തുടർന്ന് മാനസിക തകരാറുണ്ടായി; നഷ്ടപരിഹാരം തേടി യുവാവ്

മെല്‍ബണ്‍: ഭാര്യയുടെ പ്രസവത്തിന് സാക്ഷിയാവേണ്ടി വന്നതിനെ തുടര്‍ന്ന് മാനസിക ബുദ്ധിമുട്ടുകളുണ്ടായതിന്‍റെ പേരില്‍ ആശുപത്രിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ്. ഭാര്യ സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നല്‍കുന്നത് നേരിൽകണ്ട അനില്‍ കൊപ്പുലയാണ് 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

ഓസ്ട്രേലിയയിലെ മെല്‍ബണിലുള്ള റോയല്‍ വുമന്‍സ് ആശുപത്രിക്കെതിരെയാണ് പരാതി. 2018ലായിരുന്നു അനിലിനും ഭാര്യക്കും കുഞ്ഞ് ജനിക്കുന്നത്. പ്രസവം കാണാൻ ആശുപത്രി അധികൃതർ തന്നെ പ്രോത്സാഹിപ്പിച്ചതായും രക്തവും അവയവങ്ങളുമെല്ലാം കാണേണ്ടി വന്നതോടെ വലിയ മാനസിക സംഘർഷത്തിലാവുകയായിരുന്നു എന്നുമാണ് യുവാവ് പറയുന്നത്.

വിവാഹ ബന്ധം വരെ തകരുന്ന സ്ഥിതിയിലേക്ക് സംഭവം നയിച്ചെന്നും ആശുപത്രി ജീവനക്കാര്‍ തങ്ങളുടെ ജോലിയില്‍ വീഴ്ച വരുത്തിയതായും യുവാവ് പരാതിയില്‍ പറഞ്ഞു. കോടതിയില്‍ യുവാവ് തന്നെയാണ് കേസ് വാദിച്ചത്. എന്നാൽ, യുവാവിന്റെ ആരോഗ്യനിലയിൽ കാര്യമായ പ്രശ്നങ്ങൾ ഇല്ലെന്ന് ബോധ്യമായ കോടതി പരാതി തള്ളി. അതിഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുന്ന മാനസിക പ്രശ്നങ്ങളില്ലെന്നാണ് മെഡിക്കല്‍ പാനല്‍ കോടതിയെ അറിയിച്ചത്.

Tags:    
News Summary - Man sues hospital for $1bn claiming he contracted ‘psychotic illness’ from watching wife’s C-section

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.