വിവാഹ മോതിരം ധരിച്ച് ജോലി സ്ഥലത്തെത്തിയ യുവാവിനെ മേൽ ഉദ്യോഗസ്ഥൻ ശാസിക്കുകയും മോതിരം ധരിച്ച് ജോലി സ്ഥലത്ത് വരരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ശാസനക്കൊടുവിൽ മാറിമറഞ്ഞത് യുവാവിന്‍റെ ജീവിതമാണ്. സ്വന്തമായി ബിസിനസ് സംരംഭം ആരംഭിക്കുന്നതിനുള്ള ആശയമാണ് അതിൽ നിന്നും ഉയർന്നുവന്നത്. പ്രതിമാസം മൂന്ന് ലക്ഷം രൂപ വരുമാനമുള്ള ഒരു കമ്പനിയുടെ ഉടമയാണ് ഓസ്ട്രേലിയക്കാരനായ ആരോൺ ഇന്ന്.
പെർത്തിൽ താമസിക്കുന്ന ആരോൺ എന്ന വ്യക്തിയുടെ ജീവിതമാണ് ഒരു മോതിരം കൊണ്ട് മാറിയത്. ഇലക്ട്രിക്കൽ കമ്പനിയിൽ ആയിരുന്നു ആരോൺ ജോലി ചെയ്തിരുന്നത്. ഒരു തരത്തിലുള്ള ലോഹ വസ്തുക്കളും ശരീരത്തിൽ ധരിക്കുന്നത് അവിടെ അനുവദിക്കില്ലായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് ജോലിക്ക് കയറിയ ആരോൺ വിവാഹ മോതിരം ധരിച്ച് കമ്പനിയിൽ ജോലിക്കെത്തി. മേൽ ഉദ്യോഗസ്ഥൻ ഇത് തടയുകയും മേലിൽ മോതിരം ധരിച്ച് ജോലിക്ക് വരരുതെന്ന് നിർദ്ദേശിക്കുകയും ചെയുകയായിരുന്നു.
മോതിരം ധരിക്കാനുള്ള ആഗ്രഹം കാരണം അദ്ദേഹം സിലിക്കൺ മോതിരം വാങ്ങാൻ തീരുമാനിച്ചു. ഒരു വിദേശ വെബ്സൈറ്റിൽ നിന്നും ഓൺലൈനായി ഒരു സിലിക്കൺ മോതിരം ആരോൺ വാങ്ങിച്ചു. തുടർന്നാണ് സ്വന്തമായി ഒരു സിലിക്കൺ ആഭരണ കമ്പനി തുടങ്ങുന്ന ആശയം ഉയർന്നത്.
7 ലക്ഷം രൂപ മുതൽ മുടക്കി 'ടഫ് റിംഗ്സ്' എന്ന പേരിൽ സിലിക്കൺ ആരണങ്ങളുടെ ബിസിനസ് ആരോൺ ആരംഭിച്ചു. വളരെ വേഗത്തിൽ ബിസിനസ് വിജയിക്കുകയും നിരവധി ഓർഡറുകൾ അവരെ തേടിയെത്തി. 100 ശതമാനം സിലിക്കൺ ഉപയോഗിച്ചാണ് ആഭരണങ്ങൾ നിർമ്മിക്കുന്നത്. സിലിക്കൺ ആഭരണങ്ങളുടെ ബിസിനസ്സ് തുടങ്ങുന്ന ആശയം ഭാര്യയാണ് നിർദേശിച്ചതെന്ന് ആരോൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.