വിശ്വാസവോട്ടുനേടി അൻവർ ഇബ്രാഹിം സർക്കാർ

ക്വാലാലംപുർ: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് തിങ്കളാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പിൽ വിജയം. ശബ്ദവോട്ടിലൂടെയാണ് വിശ്വാസ പ്രമേയം പാസായത്.

2008ന് ശേഷം ഒരു നേതാവിനും ലഭിക്കാത്ത മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ് ലഭിച്ചത്. 222 അംഗങ്ങളുള്ള പാർലമെന്റിലെ 148 പേരാണ് അൻവർ ഇബ്രാഹിമിനെ പിന്തുണച്ചത്. തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷമില്ലാതെ വന്നതോടെ രാഷ്ട്രീയ എതിരാളികളുടെ പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ നിർബന്ധിതനായി ഒരു മാസത്തിന് ശേഷമാണ് അധികാരം ഉറപ്പിച്ചത്.

അൻവർ ഇതിനകം പ്രധാനമന്ത്രിയായി ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെങ്കിലും എതിരാളിയും മുൻ പ്രധാനമന്ത്രിയുമായ മുഹ്‌യിദ്ദീൻ യാസിൻ നിയമസാധുത ചോദ്യംചെയ്തതോടെയാണ് തിങ്കളാഴ്ച പാർലമെന്റിൽ അവിശ്വാസപ്രമേയം കൊണ്ടുവന്നത്.

നവംബർ 19 ലെ തിരഞ്ഞെടുപ്പിൽ 82 സീറ്റുകളുമായി സഖ്യം നയിച്ച അൻവർ, പിന്നീട് നിരവധി ചെറുകിട എതിരാളികൾക്കൊപ്പം ഐക്യ സർക്കാർ രൂപവത്കരിക്കുകയായിരുന്നു. ദീര്‍ഘകാലം പ്രതിപക്ഷ നേതാവായിരുന്ന അന്‍വര്‍ ഇബ്രാഹിമിനെ (75) മലേഷ്യന്‍ രാജാവാണ് പ്രധാനമന്ത്രിയായി നിയമിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം അഞ്ചു ദിവസത്തെ അനിശ്ചിതത്വത്തിന് ഒടുവിലായിരുന്നു തീരുമാനം.

അൻവർ ഇബ്രാഹിമിനും എതിർ സ്ഥാനാർഥി മുഹ്‌യുദ്ദീൻ യാസിനും കേവല ഭൂരിപക്ഷം നേടാനായില്ല. അൻവർ ഇബ്രാഹിമിന്റെ പകതാൻ ഹാരപ്പൻ സഖ്യം 82 സീറ്റുകളാണ് നേടിയത്. മുൻ പ്രധാനമന്ത്രി മുഹ്‌യുദ്ദീൻ യാസിന്‍റെ പെരിക്കാതൻ നാഷനൽ സഖ്യത്തിന് 74 സീറ്റുകളും ലഭിച്ചിരുന്നു. സർക്കാർ രൂപവത്കരിക്കാൻ വേണ്ട 112 എന്ന കേവല ഭൂരിപക്ഷം നേടാൻ ആര്‍ക്കും കഴിഞ്ഞില്ല.

Tags:    
News Summary - Malaysia PM Anwar Ibrahim wins motion of confidence in parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.