ധാക്ക: ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ വില്ലേജിന്റെ ഒരു ഭാഗത്ത് ശനിയാഴ്ച ഉച്ചകഴിഞ്ഞ് വൻ തീപിടുത്തമുണ്ടായി. എല്ലാ വിമാന സർവിസുകളും നിർത്തിവച്ചിരിക്കുന്നതായാണ് റിപ്പോർട്ട്. വിമാനത്താവളത്തിൽ നിന്ന് വൻതോതിൽ കട്ടിയുള്ള ഇരുണ്ട പുക ഉയരുന്നത് ദൃശ്യങ്ങളിൽ കാണാം.
സംഭവത്തിനു തൊട്ടുപിന്നാലെ, വിമാനത്താവളത്തിലെ അഗ്നി രക്ഷാ സേന, ബംഗ്ലാദേശ് വ്യോമസേന അഗ്നിശമന യൂനിറ്റ്, മറ്റ് ബന്ധപ്പെട്ട ഏജൻസികൾ എന്നിവയിലെ സംഘങ്ങൾ സ്ഥലത്തെത്തി തീയണക്കാൻ സംയുക്തമായി പ്രവർത്തിച്ചു.
തീ നിയന്ത്രണവിധേയമാക്കിയതായി സായുധ സേനയുടെ മാധ്യമ വിഭാഗമായ ഇന്റർ സർവിസസ് പബ്ലിക് റിലേഷൻസ് അറിയിച്ചു.
ഇറക്കുമതി ചെയ്ത സാധനങ്ങൾ സൂക്ഷിക്കുന്ന കാർഗോ വില്ലേജിലാണ് തീപിടിത്തമുണ്ടായത്. സൂക്ഷിച്ചിരുന്ന വസ്തുക്കൾ കത്തി നശിച്ചതായി റിപ്പോർട്ടുണ്ട്. വിമാനത്താവളത്തിന്റെ എക്സിക്യൂട്ടിവ് ഡയറക്ടർ എം.ഡി മസൂദുൽ ഹസൻ മസൂദ് സ്ഥിതിഗതികൾ നിരീക്ഷിച്ചു. അടിയന്തര നടപടികൾ പുരോഗമിക്കുകയാണെന്ന് ഉറപ്പ് നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.