Representative Image

യു.എസിൽ അജ്ഞാതർ ഗാന്ധി പ്രതിമ തകർത്തു

വാഷിങ്​ടൺ: കാലിഫോർണിയയിലെ പാർക്കിൽ സ്​ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ പ്രതിമ അജ്ഞാതർ തകർത്തു. വടക്കൻ കാല​ിഫോർണിയയിലെ ഡേവിസ്​ നഗരത്തിലെ സെൻട്രൽ പാർക്കിൽ സ്​ഥാപിച്ചിരുന്ന ആറടി ഉയരവും 294 കിലോ തൂക്കവുമുള്ള വെങ്കലത്തിൽ തീർത്ത പ്രതിമയാണ്​ തകർത്തത്​.

പ്രതിമയുടെ കാലിന്‍റെ ഭാഗം മുറിച്ചുമാറ്റിയ നിലയിലും മുഖത്തിന്‍റെ ഒരു ഭാഗം തകർത്തനിലയിലുമാണെന്ന്​ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.

ജനുവരി 27ന്​ രാവിലെ പ്രതിമ തകർത്ത നിലയിൽ പാർക്കിലെ ജീവനക്കാരനാണ്​ ആദ്യം കാണുന്നത്​. പാർക്കിൽനിന്ന്​ പ്രതിമ അധികൃതർ എടുത്തുമാറ്റി. സുരക്ഷിതമായ സ്​ഥലത്ത്​ സൂക്ഷിച്ചതായും പരിശോധന നടത്തുമെന്നും ഡേവിസ്​ സിറ്റി കൗൺസൽമാർ ലൂക്കാസ്​ ഫ്രറിച്സ്​ പറഞ്ഞു. പ്രതിമ തകർക്കാനുള്ള കാരണം വ്യക്തമല്ലെന്ന്​ അന്വേഷണ ഉദ്യോഗസ്​ഥർ പറഞ്ഞു.

ഗാന്ധിയുടെ പ്രതിമ ​തകർത്തതിൽ ഇന്ത്യൻ വംശജർ ആശങ്ക പ്രകടിപ്പിച്ചു. കുറ്റവാളികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഡേവിസ്​ നഗരത്തിനായി ഇന്ത്യൻ സർക്കാർ നൽകിയതാണ്​ ഗാന്ധിയുടെ പ്രതിമ. ​പ്രതിമ സ്​ഥാപിക്കുന്നതിനെചൊല്ലി നിരവധി പ്രതിഷേധങ്ങൾ ഉയർന്നുവന്നിരുന്നു. ഇതെല്ലാം അവഗണിച്ച്​ നാലുവർഷം മുമ്പാണ്​ പ്രതിമ സ്​ഥാപിച്ചത്​.

Tags:    
News Summary - Mahatma Gandhis statue vandalised in US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.