ഹേഗ്: 2005 ഫെബ്രുവരി 14ന് ലബനാൻ പ്രധാനമന്ത്രി റഫീഖ് ഹരീരി അടക്കം 22 പേരെ ട്രക് ബോംബ് ആക്രമണത്തിലൂടെ വധിച്ച സംഭവത്തിൽ നാല് ഹിസ്ബുല്ല േനതാക്കളിൽ ഒരാൾ കുറ്റക്കാരനാണെന്ന് ലബനാൻ സ്പെഷൽ ൈട്രബ്യൂണൽ വിധി. മൂന്ന് ഹിസ്ബുല്ല നേതാക്കളെ വിട്ടയച്ചു. ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലക്കോ സിറിയൻ സർക്കാറിനോ ബന്ധമില്ലെന്ന് െഎക്യരാഷ്ട്രസഭ പിന്തുണയുള്ള ൈട്രബ്യൂണൽ വ്യക്തമാക്കി. ലബനാനും അന്താരാഷ്ട്ര സമൂഹവും ആകാംക്ഷയോടെ കാത്തിരുന്ന വിധി പ്രഖ്യാപിക്കുന്നത് കേൾക്കാൻ റഫീഖ് ഹരീരിയുടെ മകനും ലബനാൻ മുൻ പ്രധാനമന്ത്രിയുമായ സഅദ് ഹരീരി അടക്കമുള്ളവർ നെതർലൻഡ്സിലെത്തിയിരുന്നു.
ഹിസ്ബുല്ല നേതാക്കളായ മുസ്തഫ ബദറുദ്ദീൻ, സലീം അയ്യാഷ്, അസ്സദ് സാബ്റ, ഹസൻ ഒനീസി, ഹസൻ ഹബീബ് മെർഹി എന്നിവർ ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. മുസ്തഫ ബദറുദ്ദീൻ 2016ൽ സിറിയയിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ബാക്കി നാലു പേർക്കെതിരെയായിരുന്നു വിചാരണ. ഇതിൽ സലീം അയ്യാഷിനെതിരെ അഞ്ച് കുറ്റങ്ങൾ തെളിഞ്ഞതായി ഡേവിഡ് റേ മുഖ്യ ജഡ്ജിയായ ട്രൈബ്യൂണൽ വ്യക്തമാക്കി. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.
ഹിസ്ബുല്ലയും സിറിയയും ഗൂഢാലോചന നടത്തിയതിന് തെളിവൊന്നും ലഭ്യമല്ലെന്ന് 2600 പേജുള്ള വിധിപ്രഖ്യാപനത്തിൽ ഡേവിഡ് റേ വ്യക്തമാക്കി. ഗൂഢാലോചന ആരോപണ വിധേയരായവർ ഉപയോഗിച്ച മൊബൈൽ ഫോൺരേഖകളാണ് പ്രോസിക്യൂട്ടർമാർ പ്രധാനമായും ഹാജരാക്കിയത്. ഫോൺരേഖകൾ അല്ലാതെ മറ്റൊരു തെളിവും ബാക്കി മൂന്ന് പേർക്കുമെതിരെയില്ല. ടെലികോം തെളിവുകൾ തികച്ചും സാന്ദർഭികം മാത്രമാണെന്നും ഡേവിഡ് റേ പറഞ്ഞു.
നാലു പേരുടെയും ഫോണുകളും പരസ്പരബന്ധിതവും രഹസ്യ ശൃംഖലയായി പ്രവർത്തിച്ചതുമാണെന്ന് മറ്റൊരു ജഡ്ജിയായ ജാനറ്റ് നോസ്വർത്തി വിധിന്യായത്തിൽ കുറിച്ചു. 2014ൽ ആരംഭിച്ച ൈട്രബ്യൂണൽ 415 ദിവസങ്ങളിലായി വിചാരണ നടത്തുകയും 297 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. ഇരുഭാഗങ്ങൾക്കും വിധിക്കെതിരെ അപ്പീൽ നൽകാൻ അവകാശമുണ്ട്.
കൊലപാതകം നടന്നതും തങ്ങൾക്കെതിരെ ഗൂഢാലോചന ആരോപണം ഉന്നയിച്ചതും ഇസ്രായേലിെൻറ പ്രവർത്തനം മൂലമാണെന്നാണ് ഹിസ്ബുല്ല പ്രതികരിച്ചിരുന്നത്. രണ്ടാഴ്ച മുമ്പ് പ്രഖ്യാപിക്കാനിരുന്ന വിധി, ബൈറൂത്തിൽ ആഗസ്റ്റ് നാലിന് നടന്ന സ്ഫോടനത്തിൽ 180 ലധികം പേർ മരിച്ചതിനെ തുടർന്നാണ് ആഗസ്റ്റ് 18ലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.