കിയവ്: യുക്രെയ്നിൽ റഷ്യൻ ആക്രമണം തുടരുമ്പോൾ അധിനിവേശം തലസ്ഥാന നഗരിയെ എത്രത്തോളം തകർത്തുവെന്നതിന്‍റെ ഭീകരത വെളിപ്പെടുത്തി കിയവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോയുടെ ട്വിറ്റർ വിഡിയോ. വിശാല റഷ്യ സൃഷ്ടിക്കുകയെന്ന പുടിന്‍റെ സ്വപ്നം എന്റെ രാജ്യത്തിന്‍റെ പേടിസ്വപ്നമാണെന്ന അടിക്കുറിപ്പോടെയാണ് മേയർ ഈ വിഡിയോ പങ്കുവെച്ചത്.
തകർന്ന കെട്ടിടങ്ങൾക്ക് മുമ്പിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളിൽ സിവിലിയന്മാർക്കെതിരെ യുക്രെയ്നിൽ നടന്നു കൊണ്ടിരിക്കുന്ന യുദ്ധം പ്രധാനപ്പെട്ട പല നഗരങ്ങളും തകർത്തെന്ന് മേയർ പറയുന്നു. കിയവ് നഗരത്തിന്‍റെ ഇന്നത്തെ അവസ്ഥ ഇതാണെന്നും ഈ ചിത്രങ്ങളൊക്കെ റഷ്യൻ അധിനിവേശത്തിന്‍റെ തെളിവുകളാണെന്നും 52 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ മേയർ ചൂണ്ടിക്കാട്ടി.
യുക്രെയ്നും റഷ്യയും തമ്മിലുള്ള നാലാം റൗണ്ട് ചർച്ചകൾ ചൊവ്വാഴ്ച വരെ താൽക്കാലികമായി നിർത്തിവച്ചതായി യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കിയുടെ സഹായി മൈഖൈലോ പൊഡോലിയാക് പറഞ്ഞു. ബുദ്ധിമുട്ടേറിയ ചർച്ചകൾ തുടരുന്നുവെന്നാണ് സെലൻസ്കി അഭിപ്രായപ്പെട്ടത്.
ഫെബ്രുവരി 28ന് ബെലറൂസിലെ ഗോമെൽ മേഖലയിലാണ് ഇരുപക്ഷവും തമ്മിലുള്ള ആദ്യവട്ട ചർച്ചകൾ നടന്നത്. രണ്ടാംവട്ട ചർച്ച മാർച്ച് മൂന്നിനും മൂന്നാംവട്ട ചർച്ച മാർച്ച് ഏഴിനുമായി ബെലറൂസിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.