ക്യൂബക്കെതിരെ പുതിയ ഉപരോധം പ്രഖ്യാപിച്ച്​ യു.എസ്​

വാഷിങ്​ടൺ: അയൽക്കാരായ ക്യൂബക്കെതിരെ പതിറ്റാണ്ടുകളായി തുടരുന്ന ഉപരോധത്തിന്​ എരിവുപകർന്ന്​ പുതിയ വിലക്കുമായി ബൈഡൻ ഭരണകൂടം. ക്യൂബൻ സുരക്ഷ ഉദ്യോഗസ്​ഥനും ആഭ്യന്തര മന്ത്രാലയ സേനക്കുമാണ്​ പുതുതായി യു.എസ്​ ഉപരോധം പ്രഖ്യാപിച്ചത്​. ജോ ബൈഡൻ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ്​ ക്യൂബൻ സർക്കാറിനെ സമ്മർദത്തിലാക്കി പുതിയ ഉപരോധം പ്രഖ്യാപിക്കുന്നത്​.

78കാരനായ ക്യൂബൻ ഉദ്യോഗസ്​ഥൻ അൽവാരോ ലോപസ്​ മിയറയാണ്​ പുതുതായി ഉപരോധ പട്ടികയിലേറിയ വ്യക്​തി. യു.എസ്​ പ്രഖ്യാപനം തള്ളിയ ക്യൂബ ഇതേ നിയ​ന്ത്രണങ്ങൾ വരുത്തേണ്ടിയിരുന്നത്​ അമേരിക്കൻ ഉദ്യോഗസ്​ഥർക്കും സേനക്കുമായിരുന്നുവെന്ന്​ പ്രതികരിച്ചു.

മുൻ പ്രസിഡൻറ്​ ട്രംപ്​ സ്വീകരിച്ച കടുത്ത സമീപനം പിൻഗാമിയും തുടരുന്നുവെന്ന സൂചനയാണ്​ ബൈഡ​െൻറ പ്രഖ്യാപനം.

ഒരാഴ്​ച മുമ്പ്​ ക്യൂബയിൽ ഭരണകൂടത്തിനെതിരെ ജനം തെരുവിലിറങ്ങിയതിനെ യു.എസ്​ സ്വാഗതം ചെയ്​തിരുന്നു. 

Tags:    
News Summary - ‘Just the beginning’: US imposes new sanctions on Cuba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.