അന്താരാഷ്ട്ര കോടതിയിൽ ഇസ്രായേൽ അനുകൂല വിധി; ജഡ്ജിയുടെ നിലപാട് തള്ളി യുഗാണ്ട

കമ്പാല: ഇസ്രായേലിനെതിരായ വംശഹത്യ കേസിൽ ദക്ഷിണാഫ്രിക്കക്കെതിരായ നിലപാട് സ്വീകരിച്ച യുഗാണ്ടൻ ജഡ്ജിയുടെ നിലപാട് തള്ളി സ്വന്തം രാജ്യം. ഇസ്രായേലിനെതിരെ അന്താരാഷ്ട്ര കോടതിയിലെ 17 അംഗ ജൂറി സ്വീകരിച്ച ആറു നടപടികളോടും വിയോജിച്ച ഏക അംഗമായിരുന്നു യുഗാണ്ടക്കാരിയായ ജൂലി സെബുട്ടിൻഡെ.

വംശഹത്യ തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നായിരുന്നു കോടതി നിർദേശം. വംശഹത്യ ഉടമ്പടി ലംഘിക്കുന്നതാണ് ഇസ്രായേൽ നടപടികളിൽ ചിലതെന്ന കോടതി കണ്ടെത്തൽ എതിർത്ത രണ്ട് ജഡ്ജിമാരിൽ ഒരാളുംകൂടിയായിരുന്നു ജൂലി. ഇസ്രായേൽ ജസ്റ്റിസ് അഹറോൺ ബാറക് ആയിരുന്നു രണ്ടാമൻ. 

Tags:    
News Summary - Judgment in Israel's favor at the International Court of Justice; Uganda rejected the judge's position

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.