കമ്മ്യൂണിസ്റ്റ്​ പാർട്ടിയെ വിമർശിച്ചു; പ്രതിഷേധം കനത്തതോടെ ക്ഷമ പറഞ്ഞ്​ തലയൂരി ജെ.പി മോർഗൻ സി.ഇ.ഒ

വാഷിങ്​ടൺ: ചൈനീസ്​ കമ്യൂണിസ്റ്റ്​ പാർട്ടിയെ വിമർശിച്ച നടപടി വിവാദമായതോടെ ക്ഷമ പറഞ്ഞ്​ തലയൂരി ജെ.പി മോർഗൻ സി.ഇ.ഒ ജാമി ഡിമോൺ. മോർഗൻ മേധാവിയുടെ പ്രസ്​താവനക്കെതിരെ ചൈനയിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ്​ സി.ഇ.ഒയുടെ ക്ഷമാപണം. താൻ ക്ഷമ ചോദിക്കുകയാണെന്നും അത്തരമൊരു പ്രസ്​താവന നടത്താൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞു. ബാങ്കിന്‍റെ ശക്​തി കാണിക്കാൻ മാത്രമാണ്​ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈനീസ്​ കമ്യൂണിസ്റ്റ്​ പാർട്ടിയേക്കാളും കൂടുതൽ കാലം ജെ.പി മോർഗൻ ബാങ്ക്​ നിലനിൽക്കുമെന്നായിരുന്നു സി.ഇ.ഒയുടെ വിവാദ പ്രസ്​താവന. ഇത്​ ചൈനയിലിരുന്ന്​ തനിക്ക്​ പറയാനാവില്ലെന്നും എന്തായാലും തന്‍റെ വാക്കുകൾ അവർ കേൾക്കുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിന്​ പിന്നാലെ ജാമി ഡിമോണിനെതിരെ ട്വീറ്റുമായി ചൈനയുടെ ഔദ്യോഗിക ദിനപത്രമായ ഗ്ലോബൽ ടൈംസിന്‍റെ എഡിറ്റർ ഹു ഷിൻ രംഗത്തെത്തി. ചൈനീസ്​ കമ്യൂണിസ്റ്റ്​ പാർട്ടി യു.എസ്​.എയെ മറികടക്കുമെന്ന്​ താൻ പന്തയം വെക്കുകയാണെന്ന്​ അദ്ദേഹം ട്വീറ്റ്​ ചെയ്​തു. ഡിമോണി​േന്‍റത്​ ശ്രദ്ധ നേടാനുള്ള ശ്രമമായി മാത്രമാണ്​ ചൈനീസ്​ വിദേശകാര്യമന്ത്രാലയം വിലയിരുത്തിയത്​.

ചൈനയിൽ സൈക്യൂരിറ്റി ബ്രോക്കറേജിന്​ പൂർണമായ തോതിൽ അംഗീകാരം ലഭിച്ച ആദ്യ വിദേശ സ്ഥാപനമാണ്​ ജെ.പി മോർഗൻ. സി.ഇ.ഒയുടെ പ്രസ്​താവന പുറത്ത്​ വന്നതോടെ അത്​ കമ്പനിയുടെ ചൈനയിലെ സ്വപ്​നങ്ങൾക്ക്​ മേൽ കൂടിയാണ്​ കരിനിഴൽ വീഴ്​ത്തിയത്​.

Tags:    
News Summary - JPMorgan: Boss 'regrets' saying bank will outlast Chinese Communist Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.