യു.എസ് എണ്ണ ഉപരോധം: ഊർജ പ്രതിസന്ധി രൂക്ഷം, ക്യൂബയിൽ ജനം തെരുവിൽ

ഹവാന: യു.എസ് പുതുതായി ഏർപ്പെടുത്തിയ എണ്ണ ഉപരോധം തുടരുന്നതിനിടെ ക്യൂബയിൽ ഇന്ധന പ്രതിസന്ധി രൂക്ഷം. വൈദ്യുതി വിതരണം മുടങ്ങിയതോടെ ജനങ്ങളുടെ പ്രതിഷേധം പലയിടത്തും അക്രമങ്ങളിൽ കലാശിക്കുകയാണ്. അവശ്യ വസ്കുക്കളുടെ വിലക്കയറ്റം, വൈദ്യുതി മുടക്കം തുടങ്ങിയ പ്രതിസന്ധികളിൽ പ്രതിഷേധിക്കുന്ന ജനം കഴിഞ്ഞ ദിവസം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസ് കെട്ടിടത്തിന് തീയിട്ടു. തലസ്ഥാന ഗരത്തിലെ മൊറോണിലെ ഓഫീസാണ് ഒരു സംഘം നശിപ്പിച്ചത്. തുടർന്ന് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ക്യൂബയുടെ ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് സംഭവം. യു.എസ് എണ്ണ ഉപരോധത്തിന്റെ ഫലമായി മൂന്ന് മാസമാസത്തോളമായി ക്യൂബയിലേക്കുള്ള ഇന്ധന ഇറക്കുമതി നിലച്ചിരിക്കുകയാണ്. എണ്ണ ഉപരോധം ക്യൂബയുടെ പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥയെ തകർച്ചയുടെ വക്കിലെത്തിച്ചു.

തുടർച്ചയായ വൈദ്യുതി തടസ്സങ്ങളും ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുടെ ക്ഷാമവും ക്യൂബക്കാർക്കിടയിൽ അതൃപ്തി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.എന്നാൽ പ്രതിഷേധക്കാരുടെ പരാതികളും ആവശ്യങ്ങളും ന്യായമാണെങ്കിലും പൗരന്മാരുടെ സമാധാനത്തിന് ഭീഷണിയായ അക്രമങ്ങളും നശീകരണ പ്രവർത്തനങ്ങളും അനുവദിക്കില്ലെന്ന് ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ് കാനൽ പറഞ്ഞു.

ഇന്ധന പ്രതിസന്ധി പരിഹരിക്കുന്നതിന് യുഎസുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് സർക്കാർ സ്ഥിരീകരിച്ചതിന് മണിക്കൂറുകൾക്കകമാണ് പ്രതിഷേധവും തീവെപ്പുമുണ്ടായത്.ക്യൂബയിലും ഭരണ മാറ്റത്തിനാണ് യു.എസ് ശ്രമം നടത്തുന്നത്. ക്യൂബ "വലിയ കുഴപ്പത്തിലാണെണെന്നും സൗഹൃദപരമായ ഏറ്റെടുക്കൽ ഉണ്ടാകുമെന്നും ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.

ഏകകക്ഷി രാഷ്ട്രമായിരിക്കും അടുത്തതെന്ന്, ജനുവരിയിൽ ക്യൂബയുടെ സഖ്യകക്ഷിയായ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിനു പിന്നാലെ പറഞ്ഞിരുന്നു. അതിനുശേഷം, ക്യൂബയുടെ ഊർജ്ജ ആവശ്യങ്ങളുടെ പകുതിയോളം നൽകുന്ന വെനിസ്വേലൻ എണ്ണ കയറ്റുമതി യുഎസ് തടഞ്ഞു. ക്യൂബക്ക് എണ്ണ വിൽക്കുന്ന ഏതൊരു രാജ്യത്തിനും തീരുവ ചുമത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. ആറ് പതിറ്റാണ്ടായി നിലനിൽക്കുന്ന യു.എസ് വ്യാപാര ഉപരോധത്തിന് പുറമേയാണ് പുതിയ ഉപരോധങ്ങൾ.ക്യൂബയിൽ ഇറക്കുമതി ചെയ്യുന്ന ഇന്ധനം ഉപയോഗിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. ഇന്ധന പ്രതിസന്ധി മാലിന്യ ശേഖരണം, അടിയന്തര ആശുപത്രി വാർഡുകൾ, പൊതുഗതാഗതം, വിദ്യാഭ്യാസം എന്നിവയെ ബാധിച്ചു.

Tags:    
News Summary - Cuba: Protesters attack ruling party's office amid blackouts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-15 04:33 GMT