കൊല്ലപ്പെട്ട വദീഅ അൽ ഫയ്യൂം. അക്രമി ജോസഫ് എം. ചൂബ

ഫലസ്തീൻ ബാലനെ കുത്തിക്കൊന്ന സംഭവം: വിദ്വേഷത്തിന്‍റെ ഈ ഭീതിദ പ്രവൃത്തിക്ക് അമേരിക്കയിൽ സ്ഥാനമില്ല -ബൈഡൻ

വാഷിങ്ടൺ: അമേരിക്കയിൽ ഫലസ്തീൻ ബാലനെ ഇസ്രായേൽ അനുകൂലി കുത്തിക്കൊന്ന സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി പ്രസിഡന്‍റ് ജോ ബൈഡൻ. വിദ്വേഷത്തിന്റെ ഈ ഭീതിദമായ പ്രവൃത്തിക്ക് അമേരിക്കയിൽ സ്ഥാനമില്ലെന്ന് ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.

നമ്മൾ ആരാണ് എന്ന നമ്മുടെ അടിസ്ഥാനമൂല്യങ്ങൾക്കെതിരാണ് ഇത്. ആ കുട്ടിയുടെ ഫലസ്തീൻ മുസ്‌ലിം കുടുംബം സമാധാനത്തോടെ ജീവിക്കാനും പഠിക്കാനും പ്രാർത്ഥിക്കാനുമുള്ള അഭയം തേടിയാണ് അമേരിക്കയിലേക്ക് വന്നത്. അമേരിക്കക്കാർ എന്ന നിലയിൽ ഇസ്‌ലാമോഫോബിയയെയും എല്ലാത്തരം മതാന്ധതയെയും വിദ്വേഷത്തെയും നിരാകരിക്കണം -ബെഡൻ പറഞ്ഞു. സംഭവത്തിൽ അമേരിക്കൻ പ്രഥമ വനിത ജിൽ ബൈഡനും ഞെട്ടൽ രേഖപ്പെടുത്തി.

തന്‍റെ വീടിന്‍റെ താഴത്തെ നിലയിൽ താമസിക്കുന്ന കുടുംബത്തിലെ വദീഅ അൽ ഫയ്യൂം എന്ന ആറു വയസ്സുകാരനെ 71കാരനായ അക്രമി കുത്തിക്കൊന്നത്. ജോസഫ് എം. ചൂബ എന്ന ഇയാൾ നെഞ്ചിലടക്കം 26 തവണയാണ് കുട്ടിയെ കുത്തിയത്. വദീഅയുടെ മാതാവ് ഹനാൻ ഷാഹിൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. 32കാരിയായ ഇവരെ പത്തിലേറെ തവണയാണ് അക്രമി കുത്തിയത്.

ഇല്ലിനോയിസിലെ പ്ലെയിൻഫീൽഡ് ടൗൺഷിപ്പിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. രണ്ടുപേരും മുസ്‌ലിംകളായതിനാലും ഇസ്രായേൽ - ഹമാസ് പശ്ചിമേഷ്യൻ സംഘർഷത്തിൽ പ്രകോപിതനായുമാണ് ഈ ക്രൂരമായ ആക്രമണം നടത്തിയതെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടെന്ന് വിൽ കൗണ്ടി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

ജോസഫ് ചൂബയെ വിദ്വേഷ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി വിൽ കൗണ്ടി പൊലീസ് അറിയിച്ചു. ‘നിങ്ങൾ മുസ്‌ലിംകൾ മരിക്കണം’ എന്നാക്രോശിച്ചായിരുന്നു ആക്രമണമെന്ന് മാതാവ് ഹനാൻ ഷാഹിൻ പറഞ്ഞു.

Tags:    
News Summary - Joe Biden shocked over killing Muslim boy in US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.