സീക്രട്ട് ഹാൻഡ്‌ഷേക്ക് സ്ഥാപിച്ച ശിൽപ്പം

ട്രംപ്-എപ്സ്റ്റീൻ ബന്ധം ചർച്ചയാക്കി 'ടൈറ്റാനിക്' ശിൽപ്പം; യു.എസിൽ പ്രതിഷേധം കനക്കുന്നു

വാഷിങ്ങ്ടൺ: അമേരിക്കയുടെ തലസ്ഥാനമായ വാഷിങ്ങ്ടൺ ഡി.സിയിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും അന്തരിച്ച വ്യവസായി ജെഫ്രി എപ്‌സ്റ്റീനെയും പ്രമേയമാക്കി സ്ഥാപിച്ച പുതിയ പ്രതിഷേധ ശില്പം ശ്രദ്ധേയമാകുന്നു. പ്രശസ്തമായ 'ടൈറ്റാനിക്' സിനിമയിലെ നായക-നായികാ കഥാപാത്രങ്ങളെ ആസ്പദമാക്കിയാണ് ശില്പം രൂപകല്പന ചെയ്തിരിക്കുന്നത്.

'സീക്രട്ട് ഹാൻഡ്‌ഷേക്ക്' (Secret Handshake) എന്ന കലാകാരന്മാരുടെ കൂട്ടായ്മയാണ് വാഷിങ്ങ്ടൺ ഡി.സിയിലെ നാഷണൽ മാളിൽ ശില്പം സ്ഥാപിച്ചത്. മുൻപും സമാനമായ രീതിയിൽ ഇരുവർക്കുമെതിരായ പ്രതിഷേധ ശില്പങ്ങൾ ഇവർ സ്ഥാപിച്ചിരുന്നു. അമേരിക്കൻ തെരഞ്ഞെടുപ്പിൽ വിജയിക്കാനായി എപ്‌സ്റ്റീൻ ഫയലിലെ വിവരങ്ങൾ പുറത്തുവിടുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ യു.എസ് നീതിന്യായ വകുപ്പാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.

ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ 2019ൽ എഫ്.ബി.ഐ നടത്തിയ അഭിമുഖങ്ങളുടെ രേഖകൾ നീതിന്യായ വകുപ്പ് അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇതിൽ ഒരു സ്ത്രീ ഉന്നയിച്ച ഗുരുതരമായ ആരോപണമാണ് ട്രംപിനെ കുരുക്കിലാക്കിയത്. 1980കളിൽ എപ്‌സ്റ്റീൻ തന്നെ ട്രംപിന് പരിചയപ്പെടുത്തിയെന്നും, തുടർന്ന് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് ആരോപണം. ഈ ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും, തെളിവുകളില്ലാത്ത ആരോപണങ്ങളാണെന്നും വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് പറഞ്ഞു. അതേസമയം നീതിന്യായ വകുപ്പും ഈ രേഖകളിലെ ചില വിവരങ്ങൾ തെറ്റാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

രേഖകൾ പുറത്തുവിട്ടതിലെ കാലതാമസവും കൈകാര്യം ചെയ്ത രീതിയും വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. ഇതിനെത്തുടർന്ന്, വിഷയത്തിൽ അറ്റോർണി ജനറൽ പാം ബോണ്ടിയെ ചോദ്യം ചെയ്യാൻ യു.എസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിലെ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ജെഫ്രി എപ്‌സ്റ്റീൻ 2019ൽ ജയിലിൽ വെച്ചാണ് മരണപ്പെട്ടത്. എപ്‌സ്റ്റീനുമായുള്ള ബന്ധം സംബന്ധിച്ച ആരോപണങ്ങൾ ട്രംപ് തുടർച്ചയായി നിഷേധിച്ചു വരികയാണ്.

Tags:    
News Summary - 'Titanic' sculpture discusses Trump-Epstein relationship; protests grow in US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.