ഇറാനുമായുള്ള സംഘർഷം; അൽ അഖ്സ മസ്ജിദ് അടച്ച് ഇസ്രായേൽ സൈന്യം

ജറുസലം: ഇറാലെതിരെ തിരിച്ചടി പ്രഖ്യാപിക്കുന്നതിനു ശേഷം ജറുസലേമിലെ അൽ അഖ്സ മസ്ജിദ് അടച്ച് ഇസ്രായേൽ. പ്രാർഥനക്കു ശേഷം വിശ്വാസികളെ പുറത്താക്കി ഇസ്രായേൽ സൈന്യം കവാടങ്ങൾ അടച്ചു. കോവിഡിന്‍റെ വ്യാപനത്തിനു ശേഷം ഇതാദ്യമായാണ് അൽ അഖ്സ മസ്ജിദ് അടച്ചിടുന്നത്.

ഇസ്രായേൽ സൈന്യം ഇതിനകം നിരവധി സൈനിക കേന്ദ്രങ്ങളും നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകളും അടച്ചു പൂട്ടി. ഇറാനിലെ പ്രധാന സൈനിക, ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ ഓപ്പറേഷൻ റൈസിങ് ലയൺ ആരംഭിച്ചിരിക്കുകയാണ്. ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയെ വീണ്ടും യുദ്ധസമാനമായ ഭീതിയിലാക്കിയിരിക്കുകയാണ്. ഇറാൻ-യു.എസ് ആണവ ചർച്ച നചക്കാനിരിക്കെയാണ് ഇസ്രായേൽ ആക്രമണം.   

Tags:    
News Summary - Israeli forces shut down Al-Aqsa Mosque after strikes on Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.