ഡമസ്കസ്: ദക്ഷിണ സിറിയൻ ഗ്രാമത്തിൽ അതിക്രമിച്ചുകയറിയ ഇസ്രായേൽ സേനയും ഗ്രാമീണരും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെ, ഇസ്രായേൽ 13 പേരെ വെടിവെച്ചു കൊന്നു. ബെയ്ത് ജിൻ ഗ്രാമത്തിലാണ് സംഭവം. ഇവിടത്തെ ചിലയാളുകളെ പിടികൂടാനായിരുന്നു ഇസ്രായേൽ സേനയുടെ ശ്രമം. സ്ഥലവാസികൾ വൻ പ്രതിഷേധമുയർത്തിയതിന് പിന്നാലെയായിരുന്നു വെടിവെപ്പ്.
സംഘർഷത്തെതുടർന്ന് ഇവിടത്തെ നിരവധി കുടുംബങ്ങൾ ഒഴിഞ്ഞുപോയി. ബെയ്ത് ജിൻ കേന്ദ്രമാക്കി തങ്ങൾക്കെതിരെ ആക്രമണം നടത്തുന്ന ‘ജമാ ഇസ്‍ലാമിയ’ എന്ന ഗ്രൂപ്പിലുള്ളവരെ പിടികൂടുകയായിരുന്നു ലക്ഷ്യമെന്ന് ഇസ്രായേൽ പറയുന്നു. നടപടിക്കിടെ സൈനികർക്കുനേരെയും വെടിവെപ്പുണ്ടായി. ഇതിൽ ആറു സൈനികർക്ക് പരിക്കേറ്റു.
ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യോമനിരീക്ഷണ സംവിധാനങ്ങളുടെ സഹായത്തോടെയായിരുന്നു നടപടിയെന്നും ലക്ഷ്യം പൂർത്തീകരിച്ചെന്നും ഇസ്രായേൽ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.