ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ബന്ധുവിന്റെ സമീപം വിലപിക്കുന്ന കുരുന്നുകൾ
ഗസ്സ: ഇന്ധനം പൂർണമായി നിഷേധിക്കുന്നത് തുടർന്നാൽ ഗസ്സയിലെ ആശുപത്രികൾ ശ്മശാനമായി മാറുമെന്ന മുന്നറിയിപ്പുമായി ഗസ്സ ആരോഗ്യ മന്ത്രാലയം. അടിയന്തര ശസ്ത്രക്രിയകൾ നടത്താനും മറ്റു ചികിത്സകൾ നടത്താനും ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാനാവശ്യമായ ഇന്ധനമാണ് ഇസ്രായേൽ മുടക്കുന്നത്. വൈദ്യുതി നേരത്തേ പൂർണമായി വിച്ഛേദിച്ചതിനാൽ ജനറേറ്റുകൾ പ്രവർത്തിപ്പിച്ചില്ലെങ്കിൽ ആശുപത്രികൾ പൂർണമായി ഇരുട്ടിലാകും. അവശ്യ മരുന്നുകളുടെയും അനുബന്ധ വസ്തുക്കളുടെയും ദൗർലഭ്യവും അലട്ടുന്നുണ്ട്.
അതിനിടെ, ഭക്ഷ്യ കേന്ദ്രങ്ങളിൽ അന്നം തേടിയെത്തിയവർക്കു നേരെ നടന്ന വെടിവെപ്പിൽ 13 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇസ്രായേൽ സൈനിക സുരക്ഷയോടെ ഗസ്സ ഹുമാനിറ്റേറിയൻ ഫൗണ്ടേഷൻ എന്ന പേരിൽ അമേരിക്കൻ സ്ഥാപനം നടത്തിവരുന്ന റഫയിലെ ഭക്ഷ്യ കേന്ദ്രത്തിലെത്തിയവരെയാണ് വീണ്ടും അറുകൊല നടത്തിയത്. 100ഓളം പേർക്ക് സംഭവത്തിൽ പരിക്കേറ്റു. കൊടുംപട്ടിണിയിൽ വലയുന്നവരാണ് ഭക്ഷണം തേടിയെത്തിയിരുന്നത്. രാവിലെ ആറു മണിയോടെ കേന്ദ്രത്തിൽ ഭക്ഷണ വിതരണം ആരംഭിക്കുമെന്നായിരുന്നു അറിയിപ്പ്. ഇതറിഞ്ഞെത്തിയവരെയാണ് ഭക്ഷണം നൽകുന്നതിന് പകരം ക്രൂരമായി കൊല നടത്തിയത്. ചുറ്റും നിലയുറപ്പിച്ച ടാങ്കുകളിൽനിന്നാണ് ആക്രമണമുണ്ടായ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.