ഗസ്സയിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം

ജറൂസലം: ഗസ്സയിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം. റോക്കറ്റ് എൻജിനുകൾ നിർമിക്കുന്ന ഭൂഗർഭ കോംപ്ലക്സിലെന്ന പേരിലാണ് വ്യാഴാഴ്ച പുലർച്ചെ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ഗസ്സ മുനമ്പിൽ തീ തുപ്പിയത്.

ചൊവ്വാഴ്ച പുലർച്ചെയും ഗസ്സയിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയിരുന്നു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

സെൻട്രൽ ഗസ്സയിലെ അൽ-ബുറൈജ് അഭയാർഥി ക്യാമ്പിലെ നിരവധി വീടുകൾ തകർന്നതായി ദൃക്ഷാസികൾ പറഞ്ഞു. ബുധനാഴ്ച രാത്രി ഗസ്സയിൽനിന്ന് തെക്കൻ ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതായും വീടിന് ഭാഗികമായി നാശനഷ്ടം സംഭവിച്ചതായും ഇസ്രായേൽ പൊലീസ് അറിയിച്ചു. കൂടാതെ നാലു റോക്കറ്റുകൾ വ്യോമ പ്രതിരോധ സംവിധാനം നിർവീര്യമാക്കിയതായും പൊലീസ് വ്യക്തമാക്കി.

റോക്കറ്റ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അധിനിവേശത്തെ ചെറുക്കാനും ജറൂസലമിനും അതിലെ ജനങ്ങൾക്കുമുള്ള പിന്തുണ വർധിപ്പിക്കാനും ഫലസ്തീനികളെ പ്രോത്സാഹിപ്പിക്കുക മാത്രമേ ഇസ്രായേലിന്റെ ബോംബാക്രമണം സഹായിക്കൂ എന്നു ഹമാസ് പത്രക്കുറുപ്പിൽ അറിയിച്ചു.

Tags:    
News Summary - Israel-Palestine conflict: Israeli fighter jets attack Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.