അമേരിക്കയിലെ വൈറ്റ് ഹൗസിന് മുന്നിൽ ഫലസ്തീനിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ച റാലി (photo: Elizabeth Frantz/Reuters)
ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,450 ആയി. ഫലസ്തീനിയൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 9,200 പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
അതേസമയം, ഹമാസിന്‍റെ ആക്രമണത്തിൽ ഇസ്രായേലിൽ 1,400 പേർ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഫലസ്തീനെ സ്വതന്ത്രമാക്കുക എന്ന മുദ്രാവാക്യത്തോടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പതിനായിരക്കണക്കിന് ആളുകൾ ഒത്തുകൂടി. അമേരിക്കയിലെ വൈറ്റ്ഹൗസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ലണ്ടനിലും സ്കോട്ട്ലൻഡിലെ എഡിൻബർഗിലും ഗ്ലാസ്ഗോയിലും റാലികൾ നടന്നു. ഹമാസിന് പിന്തുണ നൽകുന്നവർക്ക് അറസ്റ്റ് നേരിടേണ്ടിവരുമെന്ന പൊലീസ് മുന്നറിയിപ്പ് അവഗണിച്ചായിരുന്നു പലയിടങ്ങളിലും റാലികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.