● ഇസ്രായേൽ വൈദ്യുതിബന്ധം വിച്ഛേദിച്ചതോടെ ഗസ്സയിലെ കെട്ടിടങ്ങൾ ഇരുട്ടിലായി. വ്യോമാക്രമണം ഇസ്രായേൽ ശക്തമാക്കിയതോടെ രണ്ടര ലക്ഷത്തോളം ജനങ്ങൾ ഭീതിയുടെ മുൾമുനയിൽ
● സെൻട്രൽ ഗസ്സയിലെ 14 നില താമസകെട്ടിടവും ഖാൻ യൂനുസിലെ പള്ളിയും അടക്കം ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്നു.
● ഹമാസിന്റെ ഓഫിസും ഈ കെട്ടിടത്തിലുണ്ടായിരുന്നു
● ഹമാസ് ഇന്റലിജൻസ് മേധാവിയുടെ ഗസ്സയിലെ വീട് തകർത്തതായി ഇസ്രായേൽ സൈന്യം
● ദക്ഷിണ ലബനാനിലെ ഇസ്രായേലി സൈനിക പോസ്റ്റിനുനേരെ ഹിസ്ബുല്ലയുടെ ആക്രമണം. ഇസ്രായേലിന്റെ തിരിച്ചടി.
● മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനുശേഷം 10 ഹമാസ് പോരാളികളെ വധിച്ച് സദിറോത്തിലെ പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം വീണ്ടെടുത്തതായി ഇസ്രായേൽ സേന
● ഇസ്രായേൽ നഗരങ്ങളിൽ അവശേഷിക്കുന്ന അൽ ഖസ്സാം ബ്രിഗേഡ് അംഗങ്ങൾ പോരാട്ടം തുടരുന്നതായി ഹമാസ്
● പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഐക്യരാഷ്ട്രസഭ രക്ഷാസമിതി അടിയന്തരയോഗം ചേർന്നു. രക്ഷാസമിതി അംഗമായ മാൾട്ടയാണ് യോഗത്തിന് മുൻകൈയെടുത്തത്. യു.എ.ഇയും ബ്രസീലും പിന്തുണച്ചു
● യുദ്ധത്തിൽ ആശങ്ക പ്രകടിപ്പിച്ച ചൈന ഇരുവിഭാഗത്തോടും സമാധാനം പാലിക്കാൻ ആഹ്വാനം ചെയ്തു
● സൗദി അറേബ്യയുമായും ജോർഡനുമായും ഈജിപ്ത് ചർച്ച നടത്തി. അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ഉടൻ നടപടി ഉണ്ടാകണമെന്ന് സൗദി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.