ഫലസ്തീനിൽ ആറുപേരെ വധിച്ച് ഇസ്രായേൽ

റാമല്ല: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും ഗസ്സയിലും ഇസ്രായേൽ നടത്തിയ സൈനിക ആക്രമണങ്ങളിൽ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിലെ അഭയാർഥി ക്യാമ്പിൽ ചൊവ്വാഴ്ച നടന്ന ഡ്രോൺ ആക്രമണങ്ങളിൽ നാലുപേർ കൊല്ലപ്പെട്ടപ്പോൾ 30 പേർക്ക് പരിക്കേറ്റു. മഹ്മൂദ് സഅദി, മഹ്മൂദ് അറാറവി, റഅ്ഫത് ഖമെയ്സീഹ്, അത്താ മൂസ എന്നിവരാണ് മരിച്ചത്. ഇവരിൽ മൂന്നുപേർ ഹമാസ് അംഗങ്ങളാണ്. വെസ്റ്റ് ബാങ്കിൽ ജെറിക്കോയിലെ അഖബാബ് ജബ്ർ ക്യാമ്പിൽ ബുധനാഴ്ച പുലർച്ച നടത്തിയ ആക്രമണത്തിൽ 19കാരനാണ് കൊല്ലപ്പെട്ടത്. ഗസ്സയിലെ ഖാൻ യൂനിസിൽ 25കാരനെയും ഇസ്രായേൽ സേന വെടിവെച്ചുകൊന്നു.

ഗസ്സക്കും ഇസ്രായേലിനുമിടയിലെ ബൈത് ഹാനൂൻ ക്രോസിങ് ഞായറാഴ്ച അടച്ചിട്ടതിനു പിന്നാലെയുണ്ടായ സംഘർഷമാണ് പുതിയ പ്രകോപനം. പുറത്ത് ജോലിക്ക് പോകുന്ന പതിനായിരക്കണക്കിന് ഗസ്സക്കാരാണ് ഇതോടെ കുടുങ്ങിയത്. ഇതിനെതിരായ പ്രതിഷേധം അവസരമാക്കി ഇസ്രായേൽ ആക്രമണം ശക്തമാക്കുകയായിരുന്നു.

ഈ വർഷം മാത്രം വെസ്റ്റ് ബാങ്കിൽ 190 ഫലസ്തീനികൾ വധിക്കപ്പെട്ടിട്ടുണ്ട്. ഇതേ കാലയളവിൽ 31 ഇസ്രായേലികളും കൊല്ലപ്പെട്ടു.

Tags:    
News Summary - Israel killed six people in Palestine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.