ഗസ്സ സിറ്റി: വെള്ളിയാഴ്ച ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ചുരുങ്ങിയത് 62ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ പത്തുപേർ, സഹായ വിതരണ സ്ഥലത്ത് ഭക്ഷണത്തിനായി കാത്തുനിന്നവരായിരുന്നുവെന്നുവെന്ന് ഗസ്സ ആരോഗ്യ വകുപ്പിനെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞദിവസം, മധ്യ ഗസ്സ നഗരമായ ദേർ അൽബലായിലെ ഭക്ഷ്യസാധനങ്ങൾ വിതരണംചെയ്യുന്ന സ്ഥലത്തും ഇസ്രായേൽ വ്യോമാക്രമണം ഉണ്ടായിരുന്നു. ഇതിൽ 18 പേർ കൊല്ലപ്പെട്ടതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ദേർ അൽബലായുടെ വടക്കൻ ഭാഗത്തുള്ള വെയർഹൗസിൽനിന്ന് ഗോതമ്പുപൊടി ചാക്കുകൾ സ്വീകരിക്കാൻ എത്തിയ സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.