വെടിനിർത്തൽ ലംഘിച്ച്​ ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം

ഗസ്സസിറ്റി: വെടിനിർത്തൽ ലംഘിച്ച്​ ഗസ്സയിലെ ഹമാസ്​ കേന്ദ്രങ്ങൾക്കു നേരെ വീണ്ടും ഇസ്രായേൽ ബോംബുവർഷം. ഗസ്സയിൽ നിന്ന്​ അഗ്​നിബലൂണുകൾ വർഷിച്ചു എന്നാരോപിച്ചാണ്​ ആക്രമണം.

ശനിയാഴ്​ച അർധരാത്രി നടത്തിയ ആക്രമണത്തിൽ ഹമാസി​െൻറ ആയുധനിർമാണ കേന്ദ്രവും റോക്കറ്റ്​ വിക്ഷേപണ കേന്ദ്രവും തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു. ആളപായമുള്ളതായി റിപ്പോർട്ടില്ല.

ഗസ്സയിൽ നിന്നു ഏതുതരത്തിൽ പ്രകോപനമുണ്ടായാലും അതിനെല്ലാം പിന്നിൽ ഹമാസ്​ ആയിരിക്കുമെന്ന്​ ഇസ്രായേൽ ആരോപിച്ചു.

Tags:    
News Summary - Israel carries out another air raid on Gaza Strip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.