ജറൂസലം: 10 വർഷത്തിനുശേഷം​ ഇസ്രായേൽ - ഫലസ്​തീ​ൻ ഉന്നതനേതാക്കളുടെ ചർച്ച. ഫലസ്​തീൻ അതോറിറ്റി പ്രസിഡൻറ്​ മഹ്​മൂദ്​ അബ്ബാസും ഇസ്രായേൽ പ്രതിരോധമന്ത്രി ബെന്നി ഗാൻറ്​സുമാണ്​ കൂടിക്കാഴ്​ച നടത്തിയത്​. ജൂണിൽ നഫ്​താലി ബെനറ്റ്​ ഇസ്രായേൽ പ്രധാനമന്ത്രിയായി അധികാരമേറ്റശേഷമുള്ള ആദ്യ കൂടിക്കാഴ്​ചയാണിത്​.

വെസ്​റ്റ്​ബാങ്കിലെ രാമല്ലയിലാണ്​ ഗാൻറ്​സ്​ 85കാരനായ അബ്ബാസുമായി ചർച്ച നടത്തിയത്​. സുരക്ഷ നയം, പൗരന്മാർ, വെസ്​റ്റ്​ ബാങ്കിലെയും ഗസ്സയിലെയും സാമ്പത്തികാവസ്​ഥ എന്നിവയായിരുന്നു പ്രധാനമായും ചർച്ചയായത്​. വാഷിങ്​ടണിൽ യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡനുമായുള്ള കൂടിക്കാഴ്​ചക്കുശേഷം ബെനറ്റ്​ മടങ്ങിയെത്തിയതിനു പിന്നാലെയാണിത്​. ഫലസ്​തീ​െൻറ സമ്പദ്​വ്യവസ്​ഥ ശക്തിപ്പെടുത്തുന്ന നടപടികൾക്കൊരുങ്ങുകയാണ്​ ഇസ്രായേൽ എന്ന്​ ഗാൻറ്​സ്​ അറിയിച്ചു.

വെസ്​റ്റ്​ബാങ്കിലെ സൈനികനടപടി നിർത്തിവെക്കുക, ഫലസ്​തീനികൾക്ക്​ ഇസ്രായേലിലെ ബന്ധുക്കളെ കാണാൻ അനുവദിക്കുക, ഇസ്രായേലിലേക്ക്​ കൂടുതൽ ഫലസ്​തീൻ തൊഴി​ലാളികളെ സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ്​ അബ്ബാസ്​ മുന്നോട്ടുവെച്ചത്​. ബന്ധം നിലനിർത്തുമെന്നുപറഞ്ഞാണ്​ ഇരുവരും പിരിഞ്ഞത്​. അതേസമയം, തീവ്രവലതുപക്ഷ പാർട്ടിക്കാരനായ ബെനറ്റ്​ സ്വന്തം രാഷ്​ട്രമെന്ന ഫലസ്​തീ​നികളുടെ ആവശ്യത്തിന്​ എതിരാണ്​.

ബിന്യമിൻ നെതന്യാഹു പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്​ ഇസ്രായേൽ-ഫലസ്​തീൻ ബന്ധം കൂടുതൽ വഷളായത്​. അന്നത്തെ ​അമേരിക്കൻ പ്രസിഡൻറായിരുന്ന ഡോണൾഡ്​ ട്രംപി​െൻറ പിന്തുണയോടെ യു.എസ്​ എംബസി തെൽഅവീവിൽനിന്ന്​ ജറൂസലമിലേക്ക്​ മാറ്റുകയും ചെയ്​തു​. ഇക്കാലയളവിൽ അബ്ബാസ്​ യു.എസുമായും ഇസ്രായേലുമായുള്ള ബന്ധം നിർത്തി. ജനപ്രീതി നഷ്​ടമായി ഒറ്റപ്പെ​ട്ടെങ്കിലും ഫലസ്​തീനുമായി ചർച്ചകൾ പുനരാരംഭിക്കാൻ ഏറ്റവും അനുയോജ്യനായ നേതാവായാണ്​ അബ്ബാസിനെ ബൈഡൻ ഭരണകൂടം കാണുന്നത്​. കൂടിക്കാഴ്​ച നടന്നത്​ അബ്ബാസി​െൻറ സഹായി ഹുസൈൻ ശൈഖ്​ ട്വിറ്ററിലൂടെ ശരിവെച്ചു.

Tags:    
News Summary - Palestinian president, Israeli defence minister hold rare talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.