ഞങ്ങളുടെ ശബ്​ദവും ലോകം കേൾക്കണം

ജൊഹാനസ്​ബർഗ്​: വികസനത്തി​െൻറ പേരിൽ സമ്പന്നരാഷ്​ട്രങ്ങൾ ചെയ്യുന്നതി​െൻറ ദോഷഫലങ്ങൾ അനുഭവിക്കുന്നത്​ തങ്ങളാണെന്നും ലോകം ഇനിയും പ്രതികരിക്കാൻ മടിച്ചുനിന്നാൽ കടുത്ത പ്രതിസന്ധി നേരിടേണ്ടിവരുമെന്നും ചെറിയ ദ്വീപ്​ രാഷ്​ട്രങ്ങളും ദരിദ്ര രാജ്യങ്ങളും. കോവിഡ്​-19 നമ്മളെ കൊന്നില്ലെങ്കിൽ കാലാവസ്ഥ വ്യതിയാനം അത്​ ചെയ്​തുകൊള്ളും.

​െഎക്യരാഷ്​ട്രസഭയുടെ 75ാം വാർഷിക പൊതുസഭയിൽ സംസാരിക്കവെയാണ് ദ്വീപ്​ രാഷ്​ട്ര തലവന്മാർ ഇക്കാ​ര്യം വ്യക്തമാക്കിയത്​. കോവിഡ്​ നിയന്ത്രണത്തിലേക്ക്​ പൂർണ ശ്രദ്ധ പോയതോടെ കാലാവസ്ഥ പ്രതിസന്ധി എല്ലാവരും മറന്നതായും അവർ കുറ്റപ്പെടുത്തി. ഇങ്ങനെ പോയാൽ 75 വർഷം കഴിഞ്ഞ്​ യു.എൻ പൊതുസഭയിൽ പല രാജ്യങ്ങളും കാണില്ലെന്നും ചെറുദ്വീപ്​ രാഷ്​ട്രങ്ങളുടെയും ദരിദ്ര രാജ്യങ്ങളുടെയും കൂട്ടായ്​മ വ്യക്തമാക്കി.

നാം ഭൂമിയിലേക്ക്​ തിരിഞ്ഞുനോക്കേണ്ട സമയമാണെന്ന്​ ഫീജി പ്രധാനമന്ത്രി ഫ്രാങ്ക്​ ബൈനിമറാമ പൊതുസഭയിൽ പറഞ്ഞു. കോവിഡ്​ ലോക്​ഡൗണിൽ തെളിഞ്ഞ ആകാശം ദൃശ്യമായിരുന്നെങ്കിൽ നിയന്ത്രണം നീക്കിയതോടെ പഴയ അവസ്ഥയിലേക്കു​ മാറിയതായി പലാവു പ്രസിഡൻറ്​ ടോമി ഇ. റെമ​നഗേശ്യു പറഞ്ഞു. കോവിഡ്​ അടിയന്തര പ്രതിസന്ധിയാ​െണങ്കിൽ ​കാലാവസ്ഥ വ്യതിയാനം േലാകമാകെ ജീവിതത്തെ എന്നെന്നും ബാധിക്കുന്നതാണ്​ തുവാലു പ്രധാനമന്ത്രി കൗസി നടാനോ വ്യക്തമാക്കി.

ആഗോളതാപനത്തിന്​ കാരണമാകുന്ന ഹരിത ഗൃഹവാതക പുറന്തള്ളൽ ഏറ്റവും കുറവ്​ ആഫ്രിക്കയിൽ നിന്നാണെങ്കിലും വികസിത രാജ്യങ്ങളുടെ അത്യാഗ്രഹത്തി​െൻറ ദുരിതം ഏറ്റവും അനുഭവിക്കുന്നത്​ ഇൗ വൻകരയാണെന്ന്​ നൈജർ പ്രസിഡൻറ്​ ഇ​സുഫു മഹമ്മദു പറഞ്ഞു. 

Tags:    
News Summary - un

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.