യുദ്ധത്തിന് പൂർണ സജ്ജം, ന്യായമായ ചർച്ചകൾക്കും തയാർ -ഇറാൻ വിദേശകാര്യ മന്ത്രി

തെഹ്റാൻ: ഇറാനിലെ പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നത് തടയാന്‍ അമേരിക്ക ഇടപെട്ടേക്കുമെന്ന് പ്രസിഡന്‍റ് ട്രംപ് പറഞ്ഞതിന് പിന്നാലെ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. മുമ്പ് നടന്ന യുദ്ധത്തേക്കാൾ കൂടുതൽ ഇറാൻ തയാറാണെന്നാണ് അബ്ബാസ് അരാഗ്ചി പറഞ്ഞത്. കഴിഞ്ഞ ജൂണിൽ ഇസ്രായേലുമായി നടന്ന 12 ദിവസം നീണ്ട യുദ്ധത്തെയാണ് ഇറാന്‍ വിദേശകാര്യ മന്ത്രി പരാമർശിച്ചത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഞങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ല, പക്ഷേ യുദ്ധത്തിന് തയാറാണ് - മുൻ യുദ്ധത്തേക്കാൾ കൂടുതൽ തയ്യാറാണ്. ചർച്ചകൾക്കും ഞങ്ങൾ തയാറാണ്. പക്ഷേ, തുല്യ അവകാശങ്ങളോടെയും പരസ്പര ബഹുമാനത്തോടും കൂടിയുള്ള ന്യായമായ ചർച്ചകൾക്ക് മാത്രം -അദ്ദേഹം പറഞ്ഞു.

അതേസമയം, ഇറാനിലെ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ സംസ്കാര ചടങ്ങുകളുടെയും, സർക്കാരിനെ പിന്തുണച്ച് നിരവധി നഗരങ്ങളിൽ വലിയ ജനക്കൂട്ടം അണിനിരക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇറാനിയൻ സ്റ്റേറ്റ് മീഡിയ സംപ്രേക്ഷണം ചെയ്തു.

Tags:    
News Summary - Iran Prepared for War but Ready to Negotiate, Foreign Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.